നമ്മുടെ സ്വന്തം മല്ലൻ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. വളരെ മനോഹരമായ പ്രകടനത്തിലൂടെ രവികുമാർ ദാഹിയ ആണ് ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പിച്ചത്. വളരെ മനോഹരമായ ഒരു പോരാട്ടത്തിൽ കൂടിയായിരുന്നു രവികുമാർ ഇന്ത്യയ്ക്കായി ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.
പിന്നിൽനിന്ന് ശേഷം അസാധ്യം എന്നു തന്നെ പറയാവുന്ന ഒരു കിടിലൻ തിരിച്ചുവരവായിരുന്നു കണ്ടത്. ഇതോടെ വെങ്കലമെഡലിൽ നിന്നും ഇന്ത്യയ്ക്ക് മോക്ഷം ലഭിക്കുകയാണ്. സ്വർണമോ വെള്ളിയോ രണ്ടിൽ ഏതെങ്കിലും ഒന്ന് കഴുത്തിലണിഞ്ഞു കൊണ്ടായിരിക്കും ജാപ്പനീസ് മണ്ണിൽ നിന്നും ഇന്ത്യയുടെ അഭിമാനമായി രവികുമാർ ദാഹിയായ മടങ്ങിയെത്തുന്നത്.
57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ആണ് രവികുമാറിനെ ഈ വിസ്മയകരമായ പ്രകടനം ഇന്ത്യയ്ക്കുവേണ്ടി പുറത്ത് എടുക്കപ്പെട്ടത്. ഗുസ്തിയിൽ തിരിച്ചുവരവിന് ഒരു പര്യായം ഉണ്ടെങ്കിൽ ഈ മത്സരത്തിന് പേരിൽ അത് കുറിക്കപ്പെടും വിജയമുറപ്പിച്ച് എതിരാളിയെ അസാധ്യം എന്ന് കരുതുന്ന ഒരു തിരിച്ചുവരവ് കൂടിയാണ് ഇന്ത്യയ്ക്കുവേണ്ടി രവികുമാർ പരാജയപ്പെടുത്തിയത്
അവസാന റൗണ്ടിൽ രവിക്ക് 2 പോയിന്റ് ഉള്ളപ്പോൾ കസാക്കിസ്ഥാൻ താരത്തിന് 9 പോയിരുന്നു ഉണ്ടായിരുന്നു അത് പിന്നീട് നടന്നത് രവിയുടെ ഇതിഹാസതുല്യമായ തിരിച്ചുവരവായിരുന്നു.
ഒൻപതു എതിരെ 2 എന്ന അവസ്ഥയിൽ തോൽവി ഉറപ്പിച്ചിടുത്തു നിന്നു. രവികുമാർ നടത്തിയ ഈ വിസ്മയകരമായ പ്രകടനത്തിന് വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നത്.
ഇതിനുമുമ്പ് നടന്ന മത്സരങ്ങളിൽ എല്ലാം എതിരാളികളെ നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു രവികുമാർ ഫൈനലിലേക്ക് പ്രവേശിച്ചത് ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ കൊളംബിയൻ താരത്തിനെതിരെ യും രവിയുടെ മനോഹരമായ ഒരു പ്രകടനത്തിന് ആയിരുന്നു നാം സാക്ഷ്യം വഹിച്ചത്.