ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി 69 കിലോഗ്രാംവെൽറ്റർ വെയിറ്റ് ബോക്സിങ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ശേഷം ലോവ്ലിനാ ബോർഗോഖൻ അഭിമുഖത്തിൽ എല്ലാവരെയും ഞെട്ടിച്ചു. താരത്തിൽ നിന്നും ആഹ്ലാദം നിറഞ്ഞ വാക്കുകൾ ശ്രവിക്കാൻ നിന്നവരെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് എനിക്ക് മാത്രം ഈ ദുർവിധി എന്നാണ് താരത്തിന്റെ സംശയം. എല്ലാത്തവണയും എനിക്ക് വെങ്കലമെഡൽ മാത്രമാണ് ലഭിക്കുന്നത് അതിനപ്പുറത്തേക്ക് പോവാൻ എനിക്ക് കഴിയുന്നില്ല എന്ന നിരാശയാണ് താരം പ്രകടിപ്പിച്ചത്. നേരത്തെ ലോക ചാമ്പ്യൻഷിപ്പിലും സമാനമായ സാഹചര്യത്തിൽ താരത്തിന് വെങ്കലമെഡൽ മാത്രമാണ് ലഭിച്ചത്.
ബോക്സിങ്ങിൽ ഇടിയേറ്റ് തളരാതെ വീറോടെ പോരാടിയ ഈ പോരാളിയുടെ വെങ്കല മെഡൽ നേട്ടത്തിൽ രാജ്യം അകമഴിഞ്ഞ രീതിയിൽ ആഘോഷിക്കുമ്പോൾ താരം നിരാശയിലാണ്. എന്തുകൊണ്ട് തനിക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിഞ്ഞില്ല എന്ന് ആണ് താരം ചിന്തിക്കുന്നത്.
താരത്തിന്റെ മെഡൽ നേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോഴും എന്തുകൊണ്ട് തനിക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിഞ്ഞില്ല എന്ന് മാത്രം ചിന്തിക്കുന്ന കായികതാരത്തിന്റെ ഈയൊരു സവിശേഷത, ഇന്ത്യൻ കായിക രംഗത്തിന് പ്രതിഭയുടെ മേൽ ഉള്ള പ്രതീക്ഷകളോടെ ആക്കംകൂട്ടുന്നു.
ഈ വിജയത്തിന്റെ ആലസ്യത്തിൽ ഒരിക്കലും ഈ ആസാമിൽ നിന്നുള്ള പെൺപുലി മയങ്ങി പോകില്ല എന്ന് ഉറപ്പാണ്. കൂടുതൽ മെച്ചപ്പെട്ട പ്രകടനം ഭാവിയിൽ ഈ താരത്തിന്റെ പഞ്ചുകളിൽ നിന്നും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് താരത്തിന്റെ ഈ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്.
വെറും 23 വയസ്സ് മാത്രമാണ് ഈ താരത്തിന് പ്രായം. അരങ്ങേറ്റം ഒളിമ്പിക്സിൽ തന്നെ മെഡൽ നേടിയ ഈ പെൺകുട്ടിക്ക് മുന്നിൽ ഒരു ദീർഘകാല കായിക ഭാവി നീണ്ട് കിടക്കുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം കൂടുതൽ വിജയങ്ങൾ ഈ പെൺപുലി നമുക്കായി കൊണ്ടുവരുമെന്ന്.