in

രവിശാസ്ത്രി പടിയിറങ്ങുമ്പോൾ പരിശീലക സ്ഥാനങ്ങളിൽ ഇവരാകും

ravi rahul

വരും T.20 ലോകകപ്പോട് കൂടി നിലവിലെ പരിശീലകൻ രവിശാസ്ത്രിയുടെ കരാർ അവസാനിക്കുന്ന ഘട്ടത്തിൽ , ലോക ക്രിക്കറ്റിന്റെ ശ്രദ്ധ ഇപ്പോൾ ഇന്ത്യൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകൻ ആരാണ് വരുക എന്നാണ്..

Yahoo ക്രിക്കറ്റ് Cricktracker എന്നീ സ്പോർട്സ് മാഗസിൻ വിദഗ്ധർ നടത്തിയ റീസേർച്ചിൽ അവസാന അന്തിമപട്ടികയിൽ ഇടം പിടിച്ചവർ മുൻ കവീസ് കോചും നിലവിലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കോച്ചും ആയ മൈക്ക്ഹെസ്സൻ, മുൻ ആസ്‌ട്രേലിയൻ ഓൾ റൗണ്ടറും മുൻശ്രീലങ്കൻ കോച്, സൺ റൈസസ്സ് ഹൈദരാബാദ് കോച്ചുമായ ടോംമൂഡി ശ്രീലങ്കൻ ഇതിഹാസവും നിലവിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ ഹേളജയവർദ്ധനെ

മുൻ ഇന്ത്യൻ ഓൾ റൗണ്ടർ റോബിൻസിങ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ വീരേന്ദർസെഹ്‌വാഗ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ നട്ടെല്ലായ VVSലക്ഷ്മണൻ എന്നിവരാണ്..ബൗളിംഗ് പരിശീലകരുടെ പട്ടികയിൽ ഇൻഡ്യകണ്ട എക്കാലത്തെയും മികച്ച ഇടംകയ്യൻ പേസർ സഹീർഖാൻ, പിന്നെ ആശിഷ്നെഹ്റ , മുൻ ആസ്‌ട്രേലിയൻ താരം ജയ്സൻഗില്ലസ്‌പി എന്നിവരാണ്..

നിലവിലെ നായകൻ വിരാട്കോലിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന മൈക്ഹെസ്സനാകും നറുക്ക് വീഴാൻ സാധ്യത എന്നാണ് പറയപ്പെടുന്നത്, പക്ഷെ BCCI പ്രസിഡന്റ് സൗരവ്ഗാംഗുലിയുമായി വളരെ അടുപ്പം ഉള്ള സെഹ്‌വാഗ്, ലക്ഷ്മണൻ എന്നിവരും തള്ളിക്കളയാൻ പറ്റാത്ത നോമിനിയാണ്..

അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണ് എങ്കിൽ ടോംമൂടി ആവും എല്ലാവർക്കും ഒരുപടി മുന്നിൽ.
ജയവർദ്ധനെ & റോബിൻസിങ് എന്നിവർ മുംബൈക്രിക്കറ്റ് അസോസിയേഷൻ ബലം പിടിച്ചാൽ കയറാനും സാധ്യത ഉണ്ട് എന്നാണ് മേൽപ്പറഞ്ഞ സ്പോർട്സ് മാഗസിൻ അനലയിസ്റ്റ്കൾ പറയുന്നത്. എന്തായലും ഈ തവണത്തെ ഇന്ത്യൻ പരിശീലകസ്ഥാനത്തേക് ഒരു വൻ മത്സരം ആവും ഉണ്ടാവുക

മെസ്സിയുടെ റെക്കോർഡ് ജേഴ്സി വിൽപനയെ പറ്റി പ്രചരിക്കുന്നത് വ്യാജ കണക്കുകൾ

പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിനെ കേരള യുണൈറ്റഡ് മലർത്തിയടിച്ചു