in

മെസ്സിയുടെ റെക്കോർഡ് ജേഴ്സി വിൽപനയെ പറ്റി പ്രചരിക്കുന്നത് വ്യാജ കണക്കുകൾ

Messi Graphics [Twiter]

മെസ്സിയുടെ റെക്കോർഡ് ജേഴ്സി വിൽപനയെ പറ്റി പ്രചരിക്കുന്നത് വ്യാജ കണക്കുകൾ ആണെന്ന് പി എസ് ജി അധികൃതർ വ്യക്തമാക്കി. മെസ്സിയുടെ പത്തുലക്ഷം ജേഴ്‌സികളൊന്നും വിറ്റിട്ടില്ല എന്ന് പി എസ് ജി മാർക്കറ്റിംഗ് ഡയറക്ടർ
ആണ് തുറന്നുപറഞ്ഞത്.

Messi 30 [B/R Football]

ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് എത്തിയ അർജന്റീനിയൻ സൂപ്പർ താരം ലിയോണൽ മെസ്സിയുടെ ജേഴ്‌സികൾ ഈ ചുരുങ്ങിയ ദിവസം കൊണ്ട് പി.എസ്.ജി ഒരു മില്യണോളം വിറ്റഴിച്ചെന്ന വാർത്ത നിഷേധിച്ച് ക്ലബ്ബിന്റെ മാർക്കറ്റിംഗ് ഡയറക്ടർ രംഗത്ത് വന്നത് ആരാധകർക്ക് ഒരു കടുത്ത തിരിച്ചടി തന്നെയാണ്.

നല്ല രീതിയിൽ ജേഴ്‌സികൾക്ക് ആവിശ്യക്കാർ ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷെ പത്തുലക്ഷം ജേഴ്‌സികൾ വിറ്റിട്ടില്ല. പത്തുലക്ഷത്തിലേക്ക് ഇനിയും നല്ല ദൂരമുണ്ട് പി എസ് ജി മാർക്കറ്റിംഗ് ഡയറക്ടർ പറഞ്ഞു.

കോഴയുടെ കാണാക്കളികൾ, ഭാഗം -1 ക്രിക്കറ്റ് ലോകത്തിനെ പിടിച്ചു കുലുക്കിയ കോഴ വിവാദത്തിന് പിന്നിലെ സത്യങ്ങൾ

രവിശാസ്ത്രി പടിയിറങ്ങുമ്പോൾ പരിശീലക സ്ഥാനങ്ങളിൽ ഇവരാകും