എതിരാളികൾ ഇത്തവണയും തങ്ങളുടെ ഭയപ്പാടോടെ കൂടി മാത്രമേ സമീപിക്കാവൂ എന്ന ലക്ഷ്യത്തോടുകൂടി ഗോവയിലെ കാളക്കൂറ്റന്മാർ എതിരാളികളെ കൊമ്പുകൊണ്ട് അരിഞ്ഞു വീഴ്ത്താൻ ഒരു കാളകൂറ്റൻ കരുത്തനെ കൂടി സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്തു. അതേ അയ്റം കാബ്രേര എഫ് സി ഗോവയിൽ.
സ്പാനിഷ് സ്ട്രൈക്കർ അയ്റം കാബ്രേരയെ ആണ് ഐ എൽ ക്ലബ്ബ് എഫ് സി ഗോവ തങ്ങളുടെ കൂടാരത്തിൽ വരുന്ന സീസണൽ ആക്രമണം നയിക്കുവാൻ വേണ്ടി എത്തിച്ചത്. ക്ലബ്ബുമായി ഒരു വർഷകരാറിലാണ് താരം ഒപ്പു വെച്ചത്
33 കാരനായ കാബ്രേര അവസാനമായി പോളിഷ് ക്ലബ്ബ് വിസ്‌ലാപ്ലോകിനു വേണ്ടിയാണ് ബൂട്ട് കെട്ടിയത്. പോളിഷ് ലീഗിൽ വിവിധ ക്ലബ്ബുകൾക്കായി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 30 ഗോളുകളും 4 അസ്സിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
മുമ്പ് കാഡിസ്,വിയ്യാറയൽ ബി,നുമാൻസിയ,കാർഡോബ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായും കാബ്രേര കളിച്ചിട്ടുണ്ട്. സ്പാനിഷ് സെകുണ്ടാ ഡിവിഷനിലെ 106 മത്സരങ്ങൾ ഉൾപ്പടെ ക്ലബ്ബ് ഫുട്ബാളിൽ 344 മത്സരങ്ങളുടെ പരിചയ സമ്പത്ത് താരത്തിനുണ്ട്.
അടുത്ത സീസണിൽ ഗോവയുടെ ആക്രമണത്തിലേക്ക് പ്രഹര ശേഷി കൂട്ടുവാൻ ഈ സ്പാനിഷ് കരുത്തൻ സഹായിക്കും എന്നത് ഉറപ്പാണ്.