ഓർമ്മയിലൊരു പത്തൊൻപതുക്കാരന്റെ ശതകമുണ്ട്, ഭാവിയിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുമെന്ന പ്രതീക്ഷ തെന്ന ഉന്മുക്ത് ചന്ദ് എന്ന ഡൽഹിക്കാരന്റെ അണ്ടർ 19 വേൾഡ് കപ്പിലെ കലാശകൊട്ടിലെ ശതകം.
9 വർഷങ്ങൾക്ക് മുന്നേ തത്സമയം വീക്ഷിച്ച ആ ശതകത്തിൽ സമ്മർദത്തിൽ ഒലിച്ചു പോവാത്തൊരു നായകന്റെ ചങ്കുറപ്പുണ്ടായിരുന്നു, തന്നിലെ ആ കഴിവുള്ള ബാറ്സ്മാനെ രാജ്യത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ദിനങ്ങളിൽ പുറത്തെടുക്കുന്ന വൈഭവമുണ്ടായിരുന്നു,…..
ഫൈനലിൽ ഏതൊരു ടൂർണമെന്റിലും നേരിടുന്ന എതിരാളികളെ മാനസികമായി തകർക്കുന്ന ആ മഞ്ഞക്കുപ്പായക്കാർക്കെതിരെ പൊരുതി നേടിയ വിജയത്തിൽ, ഇന്ത്യയുടെ വളർന്നു വരുന്ന ഇതിഹാസത്തെ സ്വപ്നം കണ്ട ആരാധകർക്കും, മാധ്യമങ്ങൾക്കും,.. ഇന്ന് നിറകണ്ണുകളോടെ മാത്രമേ അദ്ദേഹത്തെ നോക്കിക്കാണാൻ സാധിക്കൂ.. എങ്ങുമെത്താതെ പോയൊരു കരിയറിലൂടെയുള്ള അയാളുടെ സഞ്ചാരം ഒരുപാട് വിഷമിപ്പിക്കുന്നു,…

ഐപിൽ ൽ ബ്രെറ്റ് ലീയുടെ നേരിട്ട ആദ്യ ബോളിൽ തകർന്നു പോയ ആ സ്റ്റമ്പുകൾക്ക് ആ കരിയറിന്റെ വിലയുണ്ടായിരുന്നോ? അതോ ഇന്റർനാഷണൽ ക്രിക്കറ്റിലെ മാനസിക സമ്മർദം താങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടു പോയോ? അതുമല്ലെങ്കിൽ ജന്മനാൽ ലഭിച്ച കഴിവുകൾ പരിപോഷിപ്പിക്കാൻ മറന്നു പോയതോ?
ഒരു സങ്കടമാണ് നിങ്ങൾ, കൂടെ ആ ഫൈനൽ ദിനത്തിൽ നിങ്ങൾക്കെതിരെ അണി നിരന്ന ട്രാവിസ് ഹെഡും, ടെർനറും, പാരീസുമൊക്കെ, ബിഗ്ബാഷിലും അവരുടെ ദേശീയ ടീമിലും നിറയുമ്പോൾ നിങ്ങൾ ഓർമ്മയിലേക്ക് വരാറുണ്ട്, ടൗൺസ് വില്ലയിൽ ആ വില്ലോയിൽ നിന്നൊഴുകിയ റൻസുകളും, മാനത്തെ മുട്ടി നിലത്തു വീണ സിക്സറുകളും കണ്ണീർ വാഴ്ത്താറുണ്ട്..