ബാംഗ്ലൂർ എഫ് സിയുടെ മുൻ താരം എറിക്ക് പാർത്താലുവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ബംഗളൂരു എഫ് സി ക്ക് വേണ്ടി കളിച്ച നാൾ മുതൽ മികച്ച പ്രകടനം തന്നെ നടത്തുന്ന ഒരു താരമാണ് എറിക്ക് പാർത്താലു എന്ന ബിഓസ്‌ട്രേലിയൻ താരം. കേരള ബ്ലാസ്റ്റേഴ്സ് എൻറെ ആരാധകർക്കിടയിൽ താരത്തിനെ പറ്റി രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.
കളിച്ച സീസണിലെല്ലാം ഇന്ത്യൻ മണ്ണിൽ മികച്ച പ്രകടനം തന്നെയാണു അദ്ദേഹം കാഴ്ചവച്ചത്. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം ആയിരുന്നില്ല, അത് മാത്രവുമല്ല മാലദ്വീപിൽ വച്ചു നടന്ന ബാംഗ്ലൂര് എഫ് സി യുടെ പരിശീലന ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് അല്പം പരിധിവിട്ട് പെരുമാറ്റങ്ങൾ നടത്തിയതുകൊണ്ട് ആരാധകർക്ക് താരത്തിൽ വലിയ താൽപര്യവുമില്ല.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഒരു വിഭാഗം ആരാധകർക്ക് താരത്തോട് വലിയ പ്രിയമാണ് പാർത്താലു എന്ന ഓസ്ട്രേലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ എത്തിക്കഴിഞ്ഞാൽ പ്രതിരോധത്തിന് എന്നതിൽ ഉപരി മുന്നേറ്റ നിരയ്ക്കും ആവശ്യത്തിന് പന്ത് കിട്ടുമെന്ന വിശ്വാസത്തിലാണ് അവർ.
തൻറെ ഉയർന്ന ശരീരവും കായികശേഷിയും ഉപയോഗിച്ചുകൊണ്ട് അവശ്യഘട്ടങ്ങളിൽ ഗോൾ അടിക്കാനും സെറ്റ് പീസുകളിൽ അതുമുതലാക്കുവാനും താരം വിദഗ്ധനാണ്.
താരവുമായി ഇപ്പോൾ പ്രാരംഭഘട്ട ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ, പ്രാഥമിക ഘട്ടം കഴിഞ്ഞു ഇരു കക്ഷികൾക്കും അനുയോജ്യമായ ഒരു പൊതു ധാരണയിൽ എത്തിയാൽ മാത്രമേ ഒരു കരാറിൽ എത്തുകയുള്ളൂ.