അർജൻറീന താരം ലയണൽ മെസ്സിയുടെ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽനിന്നും ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമനി ലേക്കുള്ള ട്രാൻസ്ഫറിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും എത്തിയിരിക്കുന്നു. ബാഴ്സലോണയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടിയിരുന്നു അവരുടെ വിപണി മൂല്യത്തിൽ കുറവ് വന്നിരിക്കുന്നു.
അതേസമയം ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമന് വെച്ചടി വെച്ചടി കയറ്റമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ആദ്യദിനത്തിൽ തന്നെ ജേഴ്സി വിൽപനയിലൂടെ വൻ നേട്ടമാണ് അവർക്ക് ഉണ്ടായത്. നേരത്തെ ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബിലേക്ക് വന്നപ്പോൾ അവർക്കുണ്ടായതിനേക്കാൾ കൂടുതലാണ് മെസ്സി വന്നപ്പോൾ ഫ്രഞ്ച് ക്ലബ്ബിന് ഉണ്ടായ നേട്ടം.
ഇന്ത്യൻ ടെലിവിഷൻ പ്രക്ഷേപണ രംഗത്ത് ഈയൊരു നീക്കം വളരെ ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. കാഴ്ചക്കാരെ ആകർഷിക്കാൻ കഴിയാത്തതുകൊണ്ട് ഫ്രഞ്ച് ലീഗിനെ പടിക്കുപുറത്ത് നിർത്തിയിരിക്കുകയായിരുന്നു ഇതുവരെയും ഇന്ത്യൻ മീഡിയ മാധ്യമങ്ങൾ.
എന്നാൽ ഇനിമുതൽ ഇന്ത്യൻ കായികപ്രേമികൾക്ക് ഫ്രഞ്ച് ലീഗ് ആവേശം അണമുറിയാത്ത ഇനി ആസ്വദിക്കാൻ കഴിയും. ഫ്രഞ്ച് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ ”ടീവി 5 മോണ്ടെ” സംപ്രേഷണം ചെയ്തേക്കും.
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ TV5 MONDE AISE ചാനലിൽ സംപ്രേഷണം ഉണ്ടായേക്കുമെന്ന് സൂചന. 2012 മുതൽ ലീഗിലെ പ്രധാന മത്സരങ്ങളെല്ലാം ഈ ഫ്രഞ്ച് ചാനലിലൂടെ ഇന്ത്യയിൽ സംപ്രേഷണമുണ്ടായിരുന്നു എന്നാൽ അതിൽ വലിയ സ്ഥിരത ഒന്നുമുണ്ടായിരുന്നില്ല വല്ലപ്പോഴും ഒന്നോ രണ്ടോ എന്ന കണക്കിൽ ഒക്കെ ആയിരുന്നു മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്.
• ചാനൽ നമ്പർ
• ഏഷ്യാനെറ്റ് – 362
• ടാറ്റാ സ്കൈ – 640
• കേരള വിഷൻ 413
• എയർടെൽ – 178
• സ്‌പെക്ടറും 1575
• ആകാശ് ഡിടിച്ച് – 188
• ഡിഷ് നെറ്റ്‌വർക്ക് – 9666