ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഞെട്ടിപ്പിക്കുന്ന ക്ലബ് മാറ്റത്തിന് ശേഷമുള്ള ആദ്യ ലാലിഗ മത്സരത്തിൽ ബാഴ്സയ്ക്ക് മിന്നും ജയം. മെസ്സി ഇല്ലാതെ ആദ്യ ലീഗ് മത്സരത്തിനായി ബാർസ ഇറങ്ങിയപ്പോൾ കണ്ടത്, മുന്നേറ്റത്തിലെ ഓരോരുത്തരും ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം അറ്റാക്ക് ചെയ്യുന്നതാണ്.
മെസ്സി ഇല്ലാതെ ബാഴ്സലോണയ്ക്ക് കൂടുതൽ നന്നായി കളിക്കാം എന്ന് തെളിയിച്ചു, പൊസഷൻ കിട്ടിയാൽ മെസ്സിക്ക് പാസ് കൊടുക്കുക എന്ന സിസ്റ്റം ഇല്ലാതായപ്പോൾ ആയപ്പോൾ കൂടുതൽ അറ്റാക്കിങ് കാണാൻ സാധിച്ചു. അത് അർത്ഥവത്താക്കും വിധം ആദ്യപകുതിൽ തന്നേ 3 കിടിലൻ ഗോളുകൾ.
18ആം മിനിറ്റിൽ കിടിലൻ ഹെഡർ ഗോളിലൂടെ പിക്വേ ആണ് സ്കോർബോർഡിൽ ചലനം സൃഷ്ടിച്ചത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സ്ട്രൈക്കർ മാർട്ടിൻ ബ്രാത്ത്വെയിറ്റ് ആണ് ലീഡ് ഉയർത്തിയത്. തുടർന്ന് 59ആം മിനിറ്റിൽ ബ്രാത്ത്വെയ്റ്റ് തന്നെ മൂന്നാമത്തെ ഗോളും നേടി.
- മെസ്സിയെ കളിയാക്കാൻ എത്തിയ ആരാധകനെ തിയാഗോ മെസ്സി തന്തയ്ക്ക് വിളിച്ചു
- എതിരാളികൾ കരുതിയിരിക്കുക എഫ് സി ഗോവ സ്പെയിനിൽ നിന്നും ഒരു കാളക്കൂറ്റൻ സ്ട്രൈക്കറെ ഇറക്കുമതി ചെയ്തു…
2 മിനിറ്റിനിടയിൽ രണ്ടു ഗോളുമായി സോസിദാദ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 90ആം മിനിറ്റിൽ റോബർട്ടോയുടെ ഗോൾ ബാഴ്സയ്ക്ക് 3 പോയിന്റ് ഉറപ്പാക്കി കൊടുത്തു. 22ന് അത്‌ലറ്റിക് ക്ലബ്ബിന് എതിരെയാണ് ബാഴ്സയുടെ അടുത്ത ലീഗ് മത്സരം.
അർഹിച്ച ഗോൾ നേടിയില്ലേലും മികച്ച അരങ്ങേറ്റം തന്നേ ആയിരുന്നു ഒരു അസ്സിസ്റ് നേടിയ മെംഫിസ് നടത്തിയത്.
ഗ്രീസ്മാൻ ബ്രാത്ത് വൈറ്റ് ദ്വയം ലയണൽ മെസ്സിയുടെ അഭാവം ബാഴ്സലോണയെ അറിയിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാക്കി.