in

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റും മരിക്കുന്നു ഇനിയൊരു റാഷിദ് ഖാനും മുഹമ്മദ് നബിയും ഉണ്ടാകില്ല

Afgan Cricket team [Twiter]

പണ്ട് BBC യില്‍ 606 എന്നൊരു ഡിസ്കഷന്‍ ഫോറം ഉണ്ടായിരുന്നു …. അക്കാലത്ത് അഫ്ഗാനിസ്ഥാന്‍ അഞ്ചാം ഡിവിഷനിലോ മറ്റോ ആണ്…. അവരുടെ കളികളെ പറ്റി അനലൈസ് ചെയ്ത് ഞാനന്ന് എഴുതി ഇവര്‍ അടുത്ത് തന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും…. എന്തിലും ഏതിലും പുച്ഛമുള്ള കുറേ ഇംഗളീഷ് പുച്ഛിസ്റ്റുകളുടെ ആ സമയത്തെ പരിഹാസം, വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ടെസ്റ്റ് കളിച്ചപ്പോള്‍ എന്നില്‍ ഒരു പ്രതികാരത്തിന്‍റെ ആത്മസംതൃപ്തിയേകി…

” Before Cricket , Everyone just know Afganisthan Because of war”

Afgan Cricket team [Twiter]

റയീസ് അഹമ്മദ് സായി എന്ന മുന്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍റെ വാക്കുകളില്‍ ഉണ്ട് , ആ രാജ്യത്തിന്‍റെ അഭിമാനം ലോകത്തിന് മുന്നില്‍ ക്രിക്കറ്റ് എങ്ങനെ ഉയര്‍ത്തിയെന്ന്…. യുദ്ധകാലത്ത് പാക്കിസ്ഥാനിലെ പേഷ്വാറില്‍ അഭയാര്‍ത്ഥിയായി പോയതാണ് റയീസ്…..മണ്ണ് കൊണ്ടുള്ള ഒരു വീട്ടില്‍ വൈദ്യതിയോ വെള്ളമ്മോ ഇല്ലാതെ നരകിച്ച് ജീവിക്കുന്നതിനിടെ 300 വാരകള്‍ക്കപ്പുറം ഒരു വീട്ടിലെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ കളികാണാനവസരം ലഭിച്ചപ്പോഴാണയാള്‍ ക്രിക്കറ്റിനെ അറിയുന്നത്….

കളിക്കാന്‍ ബാറ്റോ ബോളോ ഇല്ല….. ചുമരുകള്‍ സ്റ്റമ്പുകളാക്കി, കൈയില്‍ കിട്ടിയ വടികള്‍ ബാറ്റാക്കി, കിട്ടുന്ന പ്ളാസ്റ്റിക്കുകള്‍ ബോളാക്കിയാണ് അവര്‍ ക്രിക്കറ്റ് കളിച്ച് പഠിച്ചത്…

മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് CEO ആയിരുന്ന ഷഫീക്ക് സ്റ്റാനിക്ക്സായി 1999 ല്‍ 13 ആം വയസ്സില്‍ തന്‍റെ നാട്ടില്‍ തിരികെ എത്തിയ കാലം ഓര്‍ത്തെടുക്കുന്നുണ്ട്…അക്കാലത്ത് 12 കളിക്കാരെ കിട്ടാന്‍ അവര്‍ക്ക് സാധ്യതകളില്ലായിരുന്നു…. അവിടെ നിന്ന് ഇന്ന് 12 ലക്ഷം പേര്‍ കളിക്കുന്ന കളിയായി ക്രിക്കറ്റ് മാറുന്നത്…തങ്ങളുടെ രാജ്യം കളിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ടെലിവിഷന് മുന്നില്‍ ആകുന്ന കളിയായി ക്രിക്കറ്റ് മാറുന്നത് …

സാറ ഫെയിന്‍ 2002 ല്‍ അഫ്ഗാനിസ്ഥാനില്‍ വിദ്യഭ്യാസം ക്രിക്കറ്റിലൂടെ എന്ന സംരംഭം ആരംഭിച്ചത്…. She is the mother of Afganisthan Cricket എന്ന് പറയാം…

Afgan Cricket team [Twiter]

Afganisthan doesn’t have heros… They have had no popstars or politicians to celebrate over the years…They have had warlords….

പെട്ടെന്ന് ആണ് ക്രിക്കറ്റ് താരങ്ങള്‍ ഒരു രാജ്യത്തിന്‍റെ സൂപ്പര്‍ താരങ്ങള്‍ ആയത്….ജീവിതം നഷ്ട്ടപെട്ട, മാതാപിതാക്കളെ നഷ്ട്ടപെട്ട നരകതുല്യ ജീവിതം നയിച്ച ജീവിതങ്ങള്‍ ക്രിക്കറ്റിലൂടെ സ്വപ്നങ്ങള്‍ കണ്ടു….

For the Afganisthan people, Cricket is the only sole sourse of pride… Through Cricket , They have rebranded Afganisthan globally…

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ഭാവി വീണ്ടും അനിശ്ചിതത്തെ വരിക്കുകയാണ്….യുദ്ധവും നരകതുല്യമായ ജീവിതവും അവരുടെ രാത്രികളെ പകലുകളെ വീണ്ടും ഭരിക്കുകയാണ്…. ഒരു റഷീദ് ഖാനോ, നബിയോ, റയീസോ നാളെകളില്‍ സൃഷ്ട്ടിക്കപെടുമോ? സാധ്യതകള്‍ വിരളമാണ്….

No Red Roses on the path… Only Thorns…

മെസ്സി ഇല്ലാതെ ബാഴ്സലോണയ്ക്ക് കൂടുതൽ നന്നായി കളിക്കാം എന്ന് തെളിയിച്ചു

യുണൈറ്റഡ് ബ്ലാസ്റ്റേഴ്സ് പോരാട്ടം പ്രഖ്യാപിച്ചു മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ