in

കേരള യുണൈറ്റഡ് എഫ്സി യുടെ ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ലിമയെ പറ്റി അറിയാം…

Gabriel Lima Kerala United FC

കേരളത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളും ഒരുപോലെ ആകാംക്ഷയോടെയും കൗതുകത്തോടെയും കാത്തിരുന്ന ആ സൈനിങ് പ്രഖ്യാപനം എത്തി. കേരളത്തിലേക്ക് പന്തു തട്ടാനെത്തുന്ന ബ്രസീലിയൻ പ്രതിരോധ നിര താരം ആരാണെന്ന് കേരള യുണൈറ്റഡ് എഫ് സി അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടെയും ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചു.

20 വയസ്സുള്ള ബ്രസീലിയൻ പ്രതിരോധ ഭടൻ, ഉക്രൈൻ ക്ലബ്ബായ ഉക്രൈൻ ക്ലബ്ബ് ഷാക്തർ ഡോണസ്കിന്റെ മുൻ താരമായിരുന്ന ഗബ്രിയേൽ ലിമയെയാണ് കേരളാ യുണൈറ്റഡ് എഫ് സി അവരുടെ പ്രതിരോധനിര കാക്കുവാൻ കൊണ്ടുവന്നിരിക്കുന്നത്.

Gabriel Lima Kerala United FC

ഒരൊറ്റ വർഷത്തെ കരാറിലാണ് കേരള യുണൈറ്റഡ് എഫ്സി ബ്രസീലിയൻ താരത്തിനെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. 6’4 അടി ഉയരമുള്ള ഈ പ്രതിരോധനിര താരം കേരള യുണൈറ്റഡ് എഫ് സിയുടെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങ് ആണ്.

ഈ യുവതാരം അദ്ദേഹത്തിൻറെ ഫുട്ബോൾ കരിയർ ആരംഭിച്ചത് ഇൻഡിപെൻഡൻഡി ലിമേറ എന്ന ബ്രസീലിയൻ ക്ലബ്ബിൽ കൂടിയാണ്. പിന്നീട് മാവ് ആൻഡ് സാന്റോയിലേക്ക് മാറിയ അദ്ദേഹം അവിടെ നിന്നും ഉക്രൈൻ ക്ലബ്ബ് ഷാക്തർ ഡോണസ്കിലേക്ക് എത്തി.

യുണൈറ്റഡ് വേൾഡ് ഫുട്ബോൾ ഗ്രൂപ്പിൻറെ ഭാഗമായ കേരള യുണൈറ്റഡിലേക്ക് പുതിയ വെല്ലുവിളികൾ സ്വീകരിക്കാനെത്തിയതിൽ ഈ ബ്രസീലിയൻ യുവതാരം വളരെയധികം സന്തുഷ്ടനാണ്. ഇവിടുത്തെ കാലാവസ്ഥയിൽ തനിക്ക് വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ബ്രസീലിന് യുവതാരം.

യുണൈറ്റഡ് വേൾഡ് ഫുട്ബോൾ ഗ്രൂപ്പിൻറെ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ശൃംഖല ഉപയോഗിച്ച് കൂടുതൽ മികച്ച താരങ്ങളെ യുണൈറ്റഡ് ഫുട്ബോൾ ഗ്രൂപ്പിൻറെ എല്ലാ ഗ്രൂപ്പുകളിലേക്കും കൈമാറാൻ അവർ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് ഇനിയും കേരള യുണൈറ്റഡ് എഫ് സിയിലേക്ക് മികച്ച താരങ്ങളെ പ്രതീക്ഷിക്കാം

ലൂക്ക് ഷാ :പുച്ഛിച്ചവരെ കൊണ്ട് കൈ അടിപ്പിച്ചവൻ

ജർമൻ ഇതിഹാസത്തിന്റെ മകൻ പോർച്ചുഗലിൽ കൊല്ലപ്പെട്ടു