ജർമൻ ഫുട്ബോളിൽ ഫിലിപ്പ് ലാം യുഗം വരുന്നതിനുമുമ്പ് ജർമനി അടക്കിഭരിച്ച മിഷേൽ ബല്ലാക്കിന്റെ മകൻ എമിലിയാനോ അപകടത്തിൽ കൊല്ലപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചെൽസി യുടെയും ഇതിഹാസ താരങ്ങളിൽ ഒരാളായിരുന്ന ബല്ലാക്ക് വർഷങ്ങൾക്ക് മുൻപ് പോർച്ചുഗൽ വാങ്ങിയ ഒരു വസ്തുവുമായി ചേർന്നു കിടക്കുന്ന ഒരു പ്രദേശത്താണ് ക്വഡ് അപകടമുണ്ടായതും അദ്ദേഹത്തിൻറെ മകൻ കൊല്ലപ്പെട്ടതും
വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ നടന്ന അപകടത്തിൽ 18 കാരൻ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തത് പോർച്ചുഗീസ് മാധ്യമങ്ങളാണ്. പ്രീമിയർ ലീഗിൽ പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂണിയും ബല്ലാക്കും ദ്രോഗ്ബയും തമ്മിലുള്ള പോരാട്ടം എന്നായിരുന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ പല നിർണായക വിജയങ്ങളുടെയും ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. സ്വന്തം ദേശീയ ടീമായ ജർമ്മനിക്ക് വേണ്ടിയും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു കരിയറിലുടനീളം അദ്ദേഹം പുറത്തെടുത്തത്.
എന്നാൽ ദേശീയ ടീമിൽ നിന്നും അദേഹത്തിന്റെ പടിയിറക്കം ഏറെ നിരാശ നിറഞ്ഞത് ആയിരുന്നു. നായകൻ ആയിരുന്ന മിഷേലിന് പരിക്ക് പറ്റിയപ്പോൾ താൽക്കാലിക ക്യാപ്റ്റൻ ആയി എത്തിയ ഫിലിപ്പ് ലാം പിന്നീട് അനിഷേധ്യനായി വളർന്നു വന്നു.
ബലാക്കിന്റെ സൂപ്പർ ഈഗോ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. ദേശീയ ടീമിൽ നിന്നും ഏതാണ്ട് ഒറ്റപ്പെട്ടവനെ പോലെ ആയിരുന്നു അദ്ദേഹം പടിയിറങ്ങിയത്.