in

മെസ്സി റൊണാൾഡോ യുഗം അവസാനിച്ചു എന്ന് പ്രശസ്ത ഫുട്ബോൾ വിദഗ്ധൻ

Lionel Messi & Cristiano Ronaldo [SportBible]

ഒരു പതിറ്റാണ്ടിലേറെക്കാലം ലോകഫുട്ബോളിനെ അടക്കി ഭരിച്ച 2 മഹാമേരുക്കളാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീന താരം ലയണൽ മെസ്സിയും. എന്നാൽ അവരുടെ കാലഘട്ടം അവസാനിച്ചു എന്നാണ് പ്രശസ്ത ഫുട്ബോൾ വിദഗ്ധനായ ഡീൻ ജോൺസ് പറയുന്നത്.

2008 മുതൽ ഇങ്ങോട്ട് ലോക ഫുട്ബോളിന്റെ ചക്രവർത്തിമാർ ആയിരുന്നു ഈ രണ്ടു താരങ്ങൾ. എന്നാൽ അവരുടെ കാലഘട്ടം അവസാനിച്ചിരിക്കുന്നു. ഇനി യുവതാരങ്ങളുടെ ആധിപത്യ ഘട്ടത്തിനാരിക്കും ലോക ഫുട്ബോൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

കഴിഞ്ഞ കുറെ കാലങ്ങളായി ഈ രണ്ടു താരങ്ങൾ പരസ്പരം വെച്ച് മാറിയിരുന്ന ബാലൻ ഡി ഓർ പുരസ്കാരം ഇത്തവണത്തെ കൂടി കഴിഞ്ഞാൽ ഇനി ഒരിക്കലും ഈ താരങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണ്ണമെൻറ് വിജയിച്ച തോടുകൂടി അർജൻറീന താരം ലയണൽ മെസ്സിയുടെ പുരസ്കാര സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാൽ പോലും ചെൽസിയുടെ ജോർജ്ജിഞ്ഞോയെ പോലുള്ള താരങ്ങൾക്കാണ് കൂടുതൽ അർഹത എന്ന് അദ്ദേഹം പറയുന്നു.

ഇനിയും ഒരിക്കൽ കൂടി ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുംഫുട്ബോൾ രാജാക്കന്മാർ ആവാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. അവരുടെ കാലഘട്ടം അവസാനിച്ചു കഴിഞ്ഞു ഇനി ബാലൻഡിയോർ പോലെയുള്ള പുരസ്കാരങ്ങൾക്ക് അവർ അർഹരല്ല.

ഇനി വരുന്ന തലമുറയിൽ നിന്നുള്ള താരങ്ങൾ ആയിരിക്കും അത്തരത്തിലുള്ള പുരസ്കാരങ്ങൾ ഏറ്റുവാവാങ്ങാൻ പോകുന്നത്. യുവതാരങ്ങളുടെ ഒരു ശക്തമായ നിര തന്നെ ലോക ഫുട്ബോളിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

ജർമൻ ഇതിഹാസത്തിന്റെ മകൻ പോർച്ചുഗലിൽ കൊല്ലപ്പെട്ടു

മെസ്സി ഇനി ബാഴ്സലോണയിലേക്ക് മടങ്ങി വരില്ല ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മാർക്കയുടെ റിപ്പോർട്ട്