in

ലൂക്ക് ഷാ :പുച്ഛിച്ചവരെ കൊണ്ട് കൈ അടിപ്പിച്ചവൻ

Luke Shaw [Skysports]

ആവേശം ക്ലബിനായി ടീം എക്സ്ട്രീം ഡി സ്പോർട്സ് എഴുതുന്നു. 2015 സെപ്റ്റംബർ 15, മാഞ്ചസ്റ്റർ യുണൈറ്റഡ് പി സ് വി യെ നേരിടുക ആണ്. പെനാൽറ്റി ബോക്സിൽ യുണൈറ്റഡ് ന്റെ 23 ആം നമ്പർ ജേഴ്‌സി അണിഞ്ഞ ആ താരത്തിന്റെ കാലിന് അതിശക്തമായ പരിക്ക് ഏൽക്കുന്നു. എല്ലാവരും വിധി എഴുതി ഇനി ആ പയ്യൻ ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന്.

വർഷങ്ങൾ കടന്നു പോയി ഇന്ന് ആ പയ്യൻ ഓൾഡ് ട്രാഫോർഡ് ലെ ചെകുത്താന്മാരുടെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും കുന്തമുന ആയി മാറി കഴിഞ്ഞിരിക്കുന്നു.അതെ, ഫുട്ബോൾ ഇനി കളിക്കില്ല എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ ഇന്നവൻ പറയിക്കുകയാണ് താൻ ആണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്ന്. അതെ പറഞ്ഞു വരുന്നത് ലൂക്ക് പോൾ ഹോറെ ഷാ എന്ന ലൂക്ക് ഷാ യെ പറ്റി തന്നെ ആണ്.

Luke Shaw [Skysports]

ലൂക്ക് ഷാ തികച്ചും ഒരു പോരാളി ആയ കളിക്കാരൻ ആണ്. 2015 ൽ തന്നെ പിടിപെട്ട പരിക്കിന് ശേഷം അദ്ദേഹം തിരിച്ചു വന്നു. അപ്പോഴേക്കും യുണൈറ്റഡ് ലെ കാര്യങ്ങൾ എല്ലാം മാറി മറഞ്ഞിരുന്നു. വാൻ ഗാൽ ന്ന് പകരം മൗറീഞ്ഞോ യുണൈറ്റഡ് പരിശീലകനായി സ്ഥാനമേറ്റു. മൗറീഞ്ഞോ എന്നും പരസ്യം ആയി തന്നെ ലൂക്ക് ഷാ യെ വിമർശിക്കുന്നത് ഒരു സ്ഥിരം കാഴ്ച ആയിരുന്നു.

ഒരിക്കൽ ഒരു വാർത്താസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചിൽ പോലും ഇരിക്കാൻ യോഗ്യത ഇല്ലാത്തവൻ എന്ന് മൗറീഞ്ഞോ ലൂക്ക് ഷാ യെ മുദ്ര കുത്തി.പക്ഷെ ലൂക്ക് ഷാ അതിൽ ഒന്നും പതറി ഇല്ല. ഒടിവിൽ ഒലെ യുണൈറ്റഡ് ന്റെ പരിശീലക സ്ഥാനം മൗറീഞ്ഞോ യിൽ നിന്ന് ഏറ്റെടുത്തു. അന്ന് മുതൽ ഫുട്ബോൾ മൈതാനങ്ങളിൽ ഇന്ന് വരെ കാണാത്ത ലൂക്ക് ഷായെ ആണ് പിന്നീട് അങ്ങോട്ട് ഫുട്ബോൾ ലോകം കണ്ടത് .

കഴിഞ്ഞ സീസണിൽ ചെകുത്താന്മാർക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രകടനം എടുത്തു പറയണ്ട ഒന്ന് തന്നെ ആണ്. സിറ്റിക്ക് എതിരെ ഇതിഹാദ്ൽ ഡീൻ ഹെൻഡേഴ്സൺ നൽകിയ പന്ത് സ്വീകരിച്ചു സിറ്റി യുടെ കളിക്കാരെ ഡ്രിബിൾ ചെയ്തു ഏകദേശം 50 മീറ്ററിന് മുകളിൽ പന്തും ആയി ഓടി എഡിഴ്സൺന്റ പോസ്റ്റിലേക്ക് തൊടുത്തു വിട്ട ആ ഗോൾ എല്ലാം എങ്ങനെ ഓരോ യുണൈറ്റഡ് ആരാധകർക്കും മറക്കാൻ കഴിയും.

കഴിഞ്ഞ യൂറോ കപ്പ്‌ ഫൈനൽ അദ്ദേഹം നേടിയ ആ ഗോൾ എല്ലാം എങ്ങനെ ഓരോ ഫുട്ബോൾ ആരാധകർക്കും എങ്ങനെ മറക്കാൻ കഴിയും. ഇന്ന് അയാളുടെ ഓരോ പ്രകടനം കൊണ്ടും അയാളെ ഓരോ ഫുട്ബോൾ ആരാധകാരും ഇന്ന് ഒരു ഓമന പേര് ഇട്ട് വിളിക്കുന്നു. അതെ ‘Shawberto Carlos’.
അതെ ലൂക്ക് ഷാ ഒരു പാഠം ആണ്. പുച്ഛിച്ചു തള്ളിയവരുടെ മുന്നിൽ നിന്ന് വിജയിച്ചു കാണിക്കാം എന്ന് നമ്മളെ കാട്ടി തന്ന ഒരു പാഠം

പ്രതിസന്ധികളോട് പടവെട്ടി വന്ന പോരാട്ടത്തിന്റെ പ്രതീകം വന്ദന

കേരള യുണൈറ്റഡ് എഫ്സി യുടെ ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ലിമയെ പറ്റി അറിയാം…