ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പ്രധാനതാരമായ വന്ദനാ കതാരിയയുടെ പോരാട്ടത്തിനെപ്പറ്റി അപ്പു സുധൻ എഴുതുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ഇന്ത്യൻ വനിതാ താരം. 4 ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യൻ ടീം ക്വാർട്ടർ കളിക്കാൻ കാരണമായതുതന്നെ വന്ദനയുടെ ഹാട്രിക്കായിരുന്നു. എന്നാൽ ഇന്ത്യൻ ടീം സെമിഫൈനലിൽ തോറ്റതിനുശേഷം വന്ദനയുടെ വീടിനും കുടുംബത്തിനും നേരെ ജാതി അധിക്ഷേപം നടന്നു. കീഴ്ജാതിക്കാരെ ടീമിലെടുത്തതുകൊണ്ടാണ് ഇന്ത്യ പുറത്തായതെന്നാണ് അവിടുത്തെ സവർണഗുണ്ടകളുടെ കണ്ടെത്തൽ..
“ഞാനെന്റെ ജീവിതത്തിൽ ജാതിവിവേചനമൊന്നും കണ്ടിട്ടേയില്ല, ദളിതർ സംവരണം വാങ്ങുന്നതുകൊണ്ടു മാത്രമാണ് ജാതി നിലനിൽക്കുനത്” എന്ന സിദ്ധാന്തം ചമയ്ക്കുന്നവരേ.., ദേ ഇതാണ് ജാതിയത. ഇങ്ങനെയാണ് അഥവാ ഇതിലും ഭീകരമായാണ് അത് പ്രവർത്തിക്കുന്നത്. അതിനു കാരണം വ്യക്തികളല്ല …. , വ്യവസ്ഥയാണ്.
ലോകോത്തര കായികവേദിയിൽ മികവുതെളിയിച്ചിട്ടും ജാതിയുടെ പേരിൽ അധിക്ഷേപിക്കപ്പെടുന്ന വന്ദനമാർ, ഇന്നോളമുള്ള അവരുടെ ജീവിതത്തിൽ എത്ര തവണ ഇതൊക്കെ കേട്ടിട്ടുണ്ടാകും ?? എത്രയെത്ര കുട്ടികൾ പാതിവഴിയിൽ ഇത്തരം അധിക്ഷേപങ്ങൾ കാരണം തങ്ങളുടെ അക്കാദമിക്/സ്പോർട്സ് ജീവിതങ്ങളും കരീറുകളും അവസാനിപ്പിചിട്ടുണ്ടാകും ??
ഇന്ത്യൻ കായികരംഗം രക്ഷപെടാതിരിക്കാനുള്ള കാരണം PT പിരീഡിൽ ക്ലാസെടുക്കാൻ വന്ന കണക്കുസാറാണെന്നു കണ്ടെത്തുന്ന നിഷ്കളങ്കരേ.. വിവേചനങ്ങളും അടിച്ചമർത്തലും സാമ്പത്തിക- സാമൂഹിക- ചൂഷണങ്ങളുമാണ് നിങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം. അതിനുള്ള പരിഹാരം പൊലിറ്റിക്കലാണ്. വ്യക്തമായി പറഞ്ഞാൽ, നിങ്ങൾ പറയാതിരിക്കുന്ന, കേൾക്കാൻ മടിക്കുന്ന, ഇടപെടാൻ ഭയക്കുന്ന അതേ രാഷ്ട്രീയം തന്നെ.
പ്രിയപ്പെട്ട വന്ദന…
ദരിദ്രമായ, ജാതിയ അധിക്ഷേപങ്ങൾ നേരിടുന്ന, പ്രിവിലെജുകളൊന്നുമില്ലാത്ത ചുറ്റുപാടുകളിൽനിന്ന് ഇന്ത്യൻ ദേശിയടീമിലേക്ക്, എത്രയോ കഠിനമായ സാഹചര്യങ്ങളിലൂടെയാകും നിങ്ങൾ കടന്നുവന്നിട്ടുണ്ടാവുകയെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒളിമ്പിക്സിൽ എത്തുന്നതിനും എത്രയോ മുൻപ്….
മനുഷ്യനെ ജീവനോടെ കെട്ടിതൂക്കുന്ന, പച്ചക്ക് കത്തിച്ചുകൊല്ലുന്ന, ജീവിക്കാനനുവദിക്കാത്ത ഈ നശിച്ചനാട്ടിലെ വ്യവസ്ഥയോട് നിങ്ങൾ കലഹിച്ചു വിജയിച്ചിരിക്കുന്നു…..