ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ നിരവധി വിദേശ താരങ്ങൾ ഇന്ത്യയിൽ കളിക്കാൻ തുടങ്ങിയിട്ടുണ്ട്. പല ഇതിഹാസ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവിനുശേഷം ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ പോയി കളിച്ചിട്ടുള്ള താരങ്ങളുടെ എണ്ണം വളരെ കുറവാണ്.
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയി വിദേശ ലീഗുകളിൽ കളിച്ചിട്ടുള്ള താരങ്ങളെ പറ്റിയാണ് ആവേശം ക്ലബ്ബിൻറെ ഈ ആർട്ടിക്കിൾ.
ഇന്ത്യൻ ഫുട്‌ബോൾ സാന്നിധ്യം യൂറോപ്യൻ മണ്ണിൽ ആദ്യമായി അവതരിപ്പിച്ചത് മുഹമ്മദ് സാലിം ആണ്. 1936-ലെ ചൈനീസ് ഒളിമ്പിക്സിലെ വളരെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം പല യൂറോപ്യൻ ക്ലബ്ബുകളുടെയും ശ്രദ്ധ ആകർഷിച്ചു. അങ്ങനെ അദ്ദേഹത്തിനെ സ്കോട്ടിഷ് ക്ലബായ സെൽറ്റിക് ക്ഷണിക്കുകയും അവിടെ അദ്ദേഹം നഗ്നപാദനായി ചില മത്സരങ്ങൾ അവർക്ക് വേണ്ടി കളിക്കുകയും ചെയ്തിരുന്നു.
പിന്നീട് വിദേശ ലീഗുകളിലേക്ക് പോയി ഫുട്ബോൾ കളിച്ച ഇന്ത്യൻ താരങ്ങൾ ഈ തലമുറയിൽ പെട്ടവരാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ദൈവമെന്ന് ഐ എം വിജയൻ വിശേഷിപ്പിച്ച ബൈചുങ് ബൂട്ടിയ യാണ് അടുത്തയാൾ. 1999ൽ ഇംഗ്ലീഷ് ക്ലബ്ബായ ബറി എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. അവർക്ക് വേണ്ടി അദ്ദേഹം 37 മത്സരങ്ങൾ കളിച്ചു കൂടാതെ അവർക്കായി ഒരു മത്സരത്തിൽ ഇരട്ടഗോൾ നേടിയ അദ്ദേഹം ഇംഗ്ലീഷ് ക്ലബിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി മാറി. മലേഷ്യൻ ലീഗിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചു.
വിദേശ ലീഗിൽ സാന്നിധ്യമറിയിച്ച അടുത്ത ഇന്ത്യൻ താരം ഇന്ത്യയുടെ ഇതിഹാസ താരമായ സുനിൽ ഛേത്രിയാണ്. ക്യൂൻ പാർക്ക് റേഞ്ചേഴ്സിന് നുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ചില കാരണങ്ങൾ മൂലം അവിടെ കളിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെ മേജർ സോക്കർ ലീഗ് ക്ലബായ കനാസ് വിസാർഡ്സിന് വേണ്ടി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും 2010 മുതൽ 12 വരെ അവർക്ക് കളിക്കുകയും ചെയ്തു. പിന്നീട് പോർച്ചുഗൽ ക്ലബ് സ്പോർട്ടിംഗ് ലിസ്ബണിൽ അവരുടെ റിസർവ് ടീമിനും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞു.
പിന്നീട് ഇന്ത്യയ്ക്കായി വിദേശ ലീഗുകളിൽ സാന്നിധ്യം അറിയിച്ചത് രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാർ ആണ്. നോർവീജിയൻ ക്ലബ്ബ് സ്റ്റ്ബാക്കിനു വേണ്ടി ഗുർപ്രീത് സിങ് സന്ധുവും ഡാനിഷ് ക്ലബ്ബായ വെസ്റ്റാജലാൻഡിനു വേണ്ടി സുബ്രതാ പോളും. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും വിദേശ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരങ്ങൾ ഇവർ മാത്രമാണ്