ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന വിദേശ സൈനിങ് വരുന്നു, ഔദ്യോഗിക പ്രഖ്യാപനം ഇന്ന് അർധ രാത്രിയോ നാളെ പുലർച്ചെയോ ഉണ്ടാവും, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അപ്രതീക്ഷിതമായി നടത്തിയ രണ്ട് വിദേശ സൈനിങ്ങുകൾക്ക് ശേഷം മൂന്നാമത്തെ വിദേശ താരം ആരാണ് എന്ന് അറിയുവാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അക്ഷമരായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
ഏറ്റവുമൊടുവിൽ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ മൂന്നാമത്തെ വിദേശ സൈനിങ് ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെ പുലർച്ചെ ഉണ്ടാകും. ലാറ്റിനമേരിക്കൻ വൻകരയിൽ നിന്നും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ മൂന്നാമത്തെ വിദേശ താരം എത്തുന്നത്.
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സര സമയക്രമങ്ങളും, തൽസമയ സംപ്രേഷണ വിവരങ്ങളും ഇതാ….
- ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഇത്തവണ തങ്ങളുടെ സൈനിങ്ങുകളുടെ കാര്യത്തിൽ കേരളബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അതീവമായ ഒരു രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാൽ മാധ്യമങ്ങൾക്ക് താരത്തിനെ കുറിച്ച് വ്യക്തമായ സൂചനകൾ ഇനിയും ലഭിച്ചിട്ടില്ല. ഇതിനോടകം ബ്ലാസ്റ്റേഴ്സിനെ പലതാരങ്ങളുമയും കൂട്ടിച്ചേർത്തുകൊണ്ട് നിരവധി റൂമുകൾ വന്നു പോയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ വിദേശ സംഘത്തെ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോൾ, എതിരാളികളുടെ ബോക്സിൽ ഭീതി വിതക്കാൻ ഒരു കിടിലൻ വിദേശ സ്ട്രൈക്കർ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഒരു മാധ്യമ പ്രവർത്തകൻ പോലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഏതായാലും ഇന്ന് രാത്രിയോ അല്ലെങ്കിൽ നാളെ പുലർച്ചെയോ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മൂന്നാമത്തെ വിദേശ സൈനിങ് ഉണ്ടാകുമെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക മാധ്യമ പ്രവർത്തകരുടെ റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ എതിരാളികളുടെ ബോക്സിൽ ഭീതി വിതക്കാൻ ഈ സീസണിൽ തന്നെ ഏറ്റവും മികച്ച സൈനിങ് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ വിദേശ സൈനിങ്.