എതിരാളികളെ തച്ചുതകർത്തു കൊണ്ട് ഗോൾ മഴ പെയ്യിക്കുന്നത് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് ഒരു പതിവാണ്. ബയേണിന്റെ മാത്രമല്ല ഒട്ടുമിക്ക ജർമൻ ക്ലബ്ബുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അടി തുടങ്ങി കഴിഞ്ഞാൽ ആർമി മാർച്ചിങ് പോലെയാണ് ജർമ്മനിയുടെ കാര്യം അവർ നിർത്തില്ല.
2002 ൽ ബ്രസീൽ ജേതാക്കളായ ഏഷ്യൻ വൻകരയിൽ അരങ്ങേറിയ ലോകകപ്പ് മാമാങ്കത്തിലും ഈ സ്ഥിതിവിശേഷം നമ്മൾ കണ്ടതാണ് അന്ന് സൗദി അറേബ്യയെ നിലക്ക് നിർത്താതെ ആയിരുന്നു ഒലിവർ കാന്റെ നേതൃത്വംത്തിലുള്ള ജർമ്മൻ പട അടിച്ചു ഓഫ് ആക്കിയത്.
- ഫ്രഞ്ച് ലീഗ് ടോപ് ഫൈവ് ലീഗുകളിൽ നിന്നും പുറത്ത്, അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗ്
- മെസ്സിയുടെ റെക്കോർഡ് ജേഴ്സി വിൽപനയെ പറ്റി പ്രചരിക്കുന്നത് വ്യാജ കണക്കുകൾ
സമാനമായി ബ്രസീൽ ലോകകപ്പിൽ അവരുടെ സ്വന്തം ഹൃദയഭൂമിയായ മറക്കാനായിൽ വച്ചു ബ്രസീൽ ടീമിനെ കശാപ്പു ചെയ്യുവാനും ജർമൻ മടിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ലീഗിലെ ഒറ്റ മത്സരത്തിൽ എട്ട് ഗോളുകൾ ബാഴ്സലോണയുടെ വലയിലേക്ക് നിക്ഷേപിക്കുന്നതിനും ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക് വിജയിച്ചിരുന്നു.
പന്ത്രണ്ടുഗോൾ വിജയവുമായി ജർമ്മൻ കപ്പിൽ ഗോൾ മഴ തീർത്ത് ബയേൺ മ്യുണിക് ഇന്നലെയും ആരാധകരെ അമ്പരപ്പിക്കുന്നത് തുടരുന്നു. ടൂർണമെന്റിലെ ഫസ്റ്റ് റൗണ്ട് മത്സരത്തിൽ ബ്രെമർ എസ് വിയെ എതിരില്ലാത്ത പന്ത്രണ്ടുഗോളുകൾക്കാണ് ബയേൺ തകർത്തെറിഞ്ഞത്.
- ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും ചേർന്ന് ട്രാൻസ്ഫർ വിപണി പിടിച്ചുകുലുക്കുന്നു…
- എംബപ്പേക്ക് പകരമായി രണ്ട് ബ്രസീലിയൻ താരങ്ങളെ PSG ടീമിലെത്തിക്കുന്നു…
ബയേണിന് വേണ്ടി ചൗപോ-മോട്ടിംഗ് നാലു ഗോളുകൾ നേടി. ഒരു സെൽഫ് ഗോൾ ദാനം നൽകാനും ബ്രെമാർ മറന്നില്ല. 27 ആം മിനിറ്റിൽ ജാൻ ലൂക്കയുടെ സെൽഫി വഴി ആയിരുന്നു ബയേണിന് എടുക്കാത്ത ലോട്ടറി അടിച്ചത്.
ഫുൾ ടൈം സ്‌കോർ നില ഇങ്ങനെയാണ്.
ബയേൺ – 12 ചൗപോ-മോട്ടിംഗ് 8′ 28′ 35′ 82′, മുസിയാല 16′ 48′, ജാൻ ലുക്ക 27′ (OG), ടൈൽമാൻ 47′, സാനെ 65′, ക്യൂസെൻസ് 80′, ബൗനാ സാർ 86′, ടോലിസ്സോ 88′ ബ്രെമർ -0