ഫ്രാൻസിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ആയ ലീഗ് വണ്ണിൻറെ ആരാധകർക്ക് ഇരുട്ടടിയേറ്റ അവസ്ഥയാണ് ഇപ്പോൾ. ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് സ്പാനിഷ് ലീഗിൽ നിന്നും ലയണൽ മെസ്സിയുടെ പാരീസ് സെൻറ് ജർമനിലേക്കുള്ള ട്രാൻസ്ഫറിനു ശേഷം ഫ്രഞ്ച് ലീഗിന്റെ നിലവാരം പതിന്മടങ്ങായി ഉയരുമെന്ന് ആരാധകരിൽ പലരും ഉറച്ചുവിശ്വസിച്ചിരുന്നു.
എന്നാൽ പ്രതീക്ഷകളുടെ നേർവിപരീതമാണ് ഇപ്പോൾ സംഭവവികാസങ്ങൾ പുരോഗമിക്കുന്നത്.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നിന്നും ഫ്രഞ്ച് ലീഗ് പുറത്തായിരിക്കുകയാണ്. ഇതുവരെ അഞ്ചാം സ്ഥാനത്തായിരുന്ന ലീഗ് വണ്ണിന്റെ സ്ഥാനം ഇപ്പോൾ പോർച്ചുഗീസ് ലീഗിന് ലഭിച്ചിരിക്കുന്നു.
യൂറോപ്പിലെ ടോപ്പ് ഫുട്ബോൾ വീടുകളിൽനിന്നും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഫ്രഞ്ച് ലീഗ്.
ഒന്നാം സ്ഥാനത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗും രണ്ടാം സ്ഥാനത്ത് സ്പാനിഷ് ലീഗായ ലാലിഗയും മൂന്നാംസ്ഥാനത്ത് ഇറ്റാലിയൻ ലീഗ് ആയ സീരി എ നാലാം സ്ഥാനത്ത് ഒരു ജർമൻ ലീഗ് ആയ ബുണ്ടസ് ലീഗയും ആണ്.
ലയണൽ മെസ്സിയുടെയും PSGയുടെയും ആരാധകർക്ക് തലയുയർത്തി നടക്കാൻ പോലും കഴിയാത്ത വണ്ണം കനത്ത തിരിച്ചടി തന്നെയാണ് ഇത്. ലയണൽ മെസ്സി ഇതുവരെ ഒരു കളി പോലും കളിച്ചിട്ടില്ല എന്ന വസ്തുത പോലും എല്ലാവരും വിസ്മരിച്ചു കഴിഞ്ഞു. ഇനി ശാക്തറിനെ പരാജയപ്പെടുത്തി മോണോകോക്ക് ചാംപ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ മാത്രമേ ലീഗ് 1 ന് ടോപ്പ് ഫൈവ് ലീഗ് പട്ടം കൈപ്പിടിയിൽ ഒതുക്കുവാൻ കഴിയുകയുള്ളൂ.
അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗ് തന്നെ സ്ഥിരപ്പെടുകയാണെങ്കിൽ ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം സമാനതകളില്ലാത്ത വളരെ വലിയൊരു നാണക്കേടിലേക്കാണ് ഫ്രഞ്ച് ലീഗ് പൊയ്ക്കൊണ്ടിരിക്കുന്നത്, ഒപ്പം അവരുടെ കോടികൾ മുതൽ മുടക്കി എത്തിയ സൂപ്പർതാരങ്ങളും. താഴെ കമെന്റ് സെക്ഷനിൽ Post on Facebook എന്ന ഓപ്‌ഷൻ എനേബിൾ (√) ചെയ്ത ശേഷം ഈ ആർട്ടിക്കിളിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ചെയ്യൂ.