ഇന്നലെവരെ കർഷകരുടെ ലീഗ് എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നു ഫ്രഞ്ച് ലീഗിനെ പലരും പുകഴ്ത്തി പറയുകയാണ്. നെയ്മർ ബാഴ്സലോണ വിട്ടു ഫ്രഞ്ച് ലീഗിലേക്ക് പോയപ്പോൾ കർഷകരുടെ ലീഗിലേക്ക് പോയി എന്ന് പറഞ്ഞ് ആക്ഷേപിച്ചവരിൽ ഭൂരിഭാഗവും ലയണൽ മെസ്സിയുടെ ഇന്നത്തെ ആരാധകർ തന്നെയാണ്.
ഇപ്പോൾ ലയണൽ മെസ്സിയും ഫ്രഞ്ച് ലീഗിലേക്ക് പോകുവാനുള്ള തീരുമാനമെടുക്കുമ്പോൾ ആദ്യം അതിനു പരിഹാസ മറുപടിയുമായി എത്തിയത് നെയ്മർ ജൂനിയർ ആരാധകരായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ കുറച്ചുസമയത്തേക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ ഒരു ട്രോൾ സംഘർഷത്തിന് വഴിവെച്ചിരുന്നു.
ലയണൽ മെസ്സിയുടെ ആഗമനത്തോടെ കൂടി ലീഗിൻറെ മുഖച്ഛായ തന്നെ മാറി എന്നതിൽ ആർക്കും യാതൊരു സംശയവുമില്ല. ഇനി ലോകഫുട്ബോളിലെ മറ്റൊരു ഐക്കൺ താരമായ ക്രിസ്ത്യാനോ റൊണാൾഡോ കൂടി ലീഗിലേക്ക് എത്തിക്കഴിഞ്ഞാൽ ഫ്രഞ്ച് ലീഗ് ഫുട്ബോൾ ലോകത്തെ മുഴുവൻ ശ്രദ്ധാകേന്ദ്രം ആകും എന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ല.
പി എസ് ജിക്കു ശേഷം ഫ്രഞ്ച് ലീഗിലെ പ്രബല ടീമുകളിൽ ഒന്നായ ലില്ലെയിലെ പോർച്ചുഗീസ് താരമായ ജോസെ ഫോണ്ടെയാണ് ക്രിസ്ത്യാനോ റൊണാൾഡോയെ ഫ്രഞ്ച് ലീഗിലേക്ക് ക്ഷണിച്ചത്.
ലയണൽ മെസ്സി എത്തിയതോടുകൂടി മൂല്യം വർധിച്ച ഫ്രഞ്ച് ലീഗ് മൂല്യം പതിൻമടങ്ങ് വർധിപ്പിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോ കൂടി എത്തിയാൽ അവർ തമ്മിലുള്ള പോരാട്ടത്തിന് വിപണിമൂല്യം കൊണ്ടുതന്നെ സാധ്യമാകും.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി എത്തിക്കഴിഞ്ഞു ഇനി ക്രിസ്ത്യാനോ റൊണാൾഡോ കൂടി കഴിഞ്ഞാൽ മത്സരക്ഷമത കൂടും അതുകൊണ്ട് ക്രിസ്ത്യാനോയെ സഹ താരം ക്ഷണിച്ചപ്പോൾ താരം ഇതുവരെയും മറുത്തൊന്നും പറഞ്ഞിട്ടില്ല. ഫോണിലെ ടെക്സ്റ്റ് മെസ്സേജ് ഫീച്ചർ ആയ ഹഹഹ റിയാക്ഷൻ മാത്രം ആയിരുന്നു. അദ്ദേഹത്തിന്റെ മറുപടി