തലക്കെട്ട് കാണുമ്പോൾ അല്പം വൈരുദ്ധ്യാത്മക തോന്നുമെങ്കിലും ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ എവിടെയെങ്കിലും ഒക്കെ കലങ്ങിയിട്ടുണ്ടാകും. പൃഥ്വിരാജ് ഇല്ലുമിനാറ്റിയോ? ലയണൽ മെസ്സിയുടെ സൈനിങ് തീരുമാനിച്ചത് പൃഥ്വിരാജ് ഉൾപ്പെടുന്ന ഇല്ലുമിനാറ്റി കമ്മ്യൂണിറ്റിയോ?
ലോകത്തിലെ മുഴുവൻ കാര്യങ്ങളെ നിയന്ത്രിക്കുന്ന അല്ലെങ്കിൽ ലോകത്തിനെ തന്നെ നിയന്ത്രിക്കുന്ന ഒരു രഹസ്യ സംഘടനയാണ് ഇല്ലുമിനാട്ടി എന്നാണ് വിശ്വാസം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഈ ഒരു ആശയം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
പൃഥ്വിരാജ് നായകനാകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അല്ലെങ്കിൽ പൃഥ്വിരാജിന്റെ സാന്നിധ്യമുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഇതുപോലെ ഇല്യൂമിനാറ്റി റഫറൻസുകൾ വരുന്നത് സാധാരണയാണ്. ലോകത്തിനെ മുഴുവൻ നിയന്ത്രിക്കുന്ന രഹസ്യ സംഘടനയുടെ ഭാഗമാണ് പൃഥ്വിരാജ് എന്നുവരെ പലരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു.
ഇത്തരത്തിൽ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളെ വളരെ മനോഹരമായി മാർക്കറ്റ് ചെയ്യുന്നതിൽ വിദഗ്ധൻ ആയിരുന്നു ഈ താരം. ഉദാഹരണത്തിന് അദ്ദേഹത്തിൻറെ ലൂസിഫർ എന്ന സിനിമയിലെ ഇല്ലുമിനാറ്റി റഫറൻസുകൾ ചികഞ്ഞു കണ്ടുപിടിക്കാൻ മാത്രം ഒന്നിലധികം തവണ കണ്ടവരുണ്ട്.
ലോകത്തിൻറെ ഏതു കോണിൽ നടക്കുന്ന സംഭവ വികാസങ്ങളെയും നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റി സംഘടനയുടെ ഭാഗമാണ് പൃഥ്വിരാജ് എന്നതിന് തെളിവ് ആയി ചില പാപ്പരാസികൾ ചൂണ്ടിക്കാട്ടുന്നു കഴിഞ്ഞദിവസം നടന്ന ലയണൽ മെസ്സിയുടെ സൈനിങ് ആണ്.
ലയണൽ മെസ്സിയുടെ PSGയിലേക്കുള്ള സൈനിങ് പൂർത്തിയായ ദിവസം റിലീസായ സിനിമയിൽ പൃഥ്വിരാജ് പി എസ് ജിയുടെ ചിഹ്നം ആലേഖനം ചെയ്ത ഒരു കീ ചെയിൻ ഉയർത്തി കാണിക്കുന്നത് പൃഥ്വിരാജിന്റെ ഇല്ലുമിനാറ്റി ബന്ധത്തിന് തെളിവായി ആണ് ചിലർ കാണുന്നത്. ഈയൊരു സൈനിങ്ങിന്റെ കാര്യം പോലും ഇല്ലുമിനാറ്റി കമ്മ്യൂണിറ്റി തന്നെയാണ് തീരുമാനിച്ചത് എന്നാണ് ഇവരുടെ വാദം.