in

ഒരു മിനുട്ടിൽ ഏഴായിരം രൂപ PSG കൊടുക്കുന്ന തുക കണ്ട് ഞെട്ടി ആരാധകർ, പുതിയ കണക്കുകൾ പുറത്ത്

Messi Graphics [Twiter]

ആവേശം സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ക്രിക്കറ്റ് ഡോട്ട് കോം എഴുതുന്നു. ബാര്‍സിലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പി.എസ്.ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്.

ഫ്രാന്‍സിലെ വമ്പന്‍മാരാണെങ്കിലും പി.എസ്.ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചില്ല. മെസിയെ കൂടെക്കൂട്ടിയാല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടം കൈവരുമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. മെസിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെ നെയ്മര്‍-മെസി-എംബാപെ ത്രയത്തിന്റെ മാറ്ററിയാന്‍ കളി പ്രേമികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്

Messi Graphics [Twiter]

ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും(നാല് ലക്ഷത്തോളം രൂപ) മിനിറ്റിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഒന്നും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ബാഴ്സ വിട്ടതിനു പിന്നാലെ പിഎസ്ജിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ നോട്ടമിട്ടിരുന്നു.

മെസ്സിയുടെ സൈനിങ് തീരുമാനിച്ചത് പൃഥ്വിരാജ് ഉൾപ്പെടുന്ന ഇല്ലുമിനാറ്റി കമ്മ്യൂണിറ്റിയോ?

പതിനായിരങ്ങൾക്കിടയിൽ നിന്നും ഒരു മലയാളിയെ തിയാഗോ മെസ്സി ലയണൽ മെസ്സിക്ക് കാട്ടി കൊടുത്തു…