in

ആൻഡേഴ്സന്റെപകയിൽ ഇന്ത്യ നീറി എരിയുന്നു, അവർ ഓർത്തില്ല അവർ കളിക്കുന്നത് തീയോട് ആണെന്ന്…

Anderson vs Bumra [Twiter]

ലോഡ്സിൽ നടന്ന കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ മേധാവിത്വം പുലർത്തിയപ്പോൾ അവർ ആൻഡേഴ്സനെ വിളറി പിടിപ്പിച്ചപ്പോൾ ഓർത്തിരുന്നില്ല തങ്ങൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണ് എന്ന്. യുവത്വത്തിൻറെ കരുത്തിൽ ഇന്ത്യ ആഞ്ഞടിച്ചപ്പോൾ അവർക്ക് ഓർക്കാം ആയിരുന്നു അയാളുടെ പ്രായത്തെ പറ്റിയെങ്കിലും.

ഒന്നുമില്ലെങ്കിലും അവരെക്കാൾ ഒന്ന് രണ്ട് ഓണം കൂടുതൽ ഉണ്ടതിൻറെ ബഹുമാനം എങ്കിലും അവർക്ക് ആൻഡേഴ്സണ് കൊടുക്കാമായിരുന്നു. നൈമിഷികമായ ആവേശത്തിന് അവർക്ക് വില കൊടുക്കേണ്ടി വന്നു അതെ വളരെ വലിയ വില.

James Anderson vs Kohli [Twiter]

ബൂംറയെയും സിറാജിനെ പോലെയുള്ള താരങ്ങൾ സ്വതവേ ശാന്തനാണെങ്കിലും കഴിഞ്ഞിട്ടു അവർക്ക് അല്പം ആക്രമണാത്മക സ്വഭാവം കൈവന്നിരുന്നു. ഉന്മാദലഹരിയിൽ അവർ കയർത്ത താരങ്ങളുടെ പട്ടികയിൽ ആൻഡേഴ്സൺ എന്ന സീനിയർ ബോളറും ഉൾപ്പെട്ടിരുന്നു.

പ്രായം തളർത്താത്ത പോരാട്ടവീര്യം കളിക്കളത്തിൽ അന്നും ഇന്നും എന്നും ഒരുപോലെ പ്രകടിപ്പിക്കുന്ന ഈ ഇതിഹാസത്തിന്റെ കണ്ണുകളിലേക്ക് അവർ കനൽ കോരിയൊഴിച്ചപ്പോൾ. തങ്ങളെ വിഴുങ്ങുവാൻ മാത്രം ശേഷിയുള്ള ഒരു അഗ്നി വർഷത്തിനാണ് തങ്ങൾ തിരികൊളുത്തുന്നത് എന്ന് അവർ ഓർത്തില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്നും മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച ലീഡ്സിൽ തൻറെ പകയിൽ ആൻഡേഴ്സൺ ആളിക്കത്തുമ്പോൾ ഇന്ത്യ നീറി എരിയുകയാണ്. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിന്റെ ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകളും ആൻഡേഴ്സണ് പിഴുതെടുത്ത് കളഞ്ഞു.

ആകെ എറിഞ്ഞ എട്ടോവറുകളിൽ അഞ്ചെണ്ണവും മെയ്ഡൻ ആക്കി ആറു റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് ആണ് അദ്ദേഹം പിഴുതത്. രാഹുലിനെയും പൂജാരയുടെയും കോഹ്‌ലിയും വിക്കറ്റുകളാണ് അദ്ദേഹം ഇതിനോടകം തൂക്കിയത്. താഴെ കമെന്റ് സെക്ഷനിൽ Post on Facebook എന്ന ഓപ്‌ഷൻ എനേബിൾ (√) ചെയ്ത ശേഷം ഈ ആർട്ടിക്കിളിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ചെയ്യൂ.

ഫ്രഞ്ച് ലീഗ് ടോപ് ഫൈവ് ലീഗുകളിൽ നിന്നും പുറത്ത്, അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മത്സര സമയക്രമങ്ങളും, തൽസമയ സംപ്രേഷണ വിവരങ്ങളും ഇതാ….