കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മത്സരങ്ങളുടെ സമയക്രമങ്ങൾ പുറത്തുവന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള, പാരമ്പര്യമുള്ള, ചരിത്രമുള്ള പ്രൗഢിയുള്ള ഫുട്ബോൾ ടൂർണമെൻറ് ആയ ഡ്യുറന്റ് കപ്പിൽ ആദ്യമായാണ് കേരളബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുന്നത്.
പുതിയ പരിശീലകന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുഴുവൻ കരുത്തും പ്രകടിപ്പിക്കുവാൻ പോകുന്ന ആദ്യ ടൂർണമെൻറ് കൂടിയാകും ഇത്. പ്രീ സീസൺ മത്സരങ്ങളിൽ എന്നതുപോലെ ഈ ടൂർണമെൻറ് കേരള ബ്ലാസ്റ്റേഴ്സിന് കുട്ടിക്കളിയല്ല. ആരാധകരും താരങ്ങളും ഒരുപോലെ അതിൻറെ ഗൗരവം ഏറ്റെടുത്തുകഴിഞ്ഞു.
നിലവിലെ ചാമ്പ്യൻമാരും അയൽക്കാരുമായി ഗോകുലം കേരള എഫ് സിയിൽ നിന്നും ഡ്യൂറൻഡ് കപ്പ് തങ്ങൾക്ക് നേടിയെടുക്കുവാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ആയി മാറും അത്. എ എഫ് സി കപ്പിൽ നിന്നും പുറത്തായി എങ്കിലും അവസാന മത്സരത്തിൽ ഉജ്ജ്വല വിജയം കൈവരിച്ച ബംഗളൂരു എഫ്സി തങ്ങളുടെ അതേ ഗ്രൂപ്പിലാണ് എന്നത് ബ്ലാസ്റ്റേഴ്സിന് ഒരു വെല്ലുവിളി തന്നെയാണ്.
ബംഗളൂരു എഫ്സി, ഡൽഹി എഫ് സി, ഇന്ത്യൻ നേവി എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ ഇങ്ങനെയാണ്.
സെപ്റ്റംബർ പതിനൊന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ഇന്ത്യൻ നേവികക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. തൊട്ടടുത്ത മത്സരം പതിനഞ്ചാം തീയതി ബംഗളുരു എഫ് സി ക്കെതിരെ മൂന്നുമണിക്ക് തന്നെയാണ് നടക്കുന്നത്. ഇരുപത്തിയൊന്നാം തീയതി നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡൽഹി വൈകിട്ട് മൂന്ന് മണിക്ക് നേരിടും.
മത്സര തത്സമയം Addatimes സൈറ്റിലും ആപ്പിലും സംപ്രേക്ഷണം ചെയ്യുന്നത് ആണ്.