“ക്രിക്കറ്റ് ഒരു ജന്റിൽമാൻ ഗെയിം ആണെന്ന് പറയപ്പെടുന്നു. ക്രിക്കറ്റ് അറിയുന്ന ആർക്കും കളിക്കാം. “ആരെയും ചെറുതായി കാണാൻ പാടില്ല, പക്ഷെ 78 റൺസ് എന്ന ടോട്ടൽ 36 റൺസിനെക്കാൾ വലുതാണ് എന്ന് ആശ്വസിക്കാം.
ലോഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ മലർത്തിടിച്ച ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് പ്രേമികൾ വാനോളം പ്രശംസിച്ചു, കൂടാതെ ഇന്ത്യൻ ടീം കാണിച്ച സ്ലെഡ്ജിങ്ങും പല വിവാദവും, പരാമർശനവും പിടികൂടി, പക്ഷെ ഒന്നിനും പിടികൊടുക്കാതെ അജ്യ്യനായ നായകന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ലോർഡ്സിലെ വിജയം ഓണത്തോടൊപ്പം വൻ ആഘോഷമാക്കി.

പക്ഷെ തങ്ങളുടെ ക്രിക്കറ്റ് തട്ടകമായ ലോർഡ്സിൽ നേരിട്ട ആ പരാജയം ഇംഗ്ളീഷ് ടീമിന്റെ അഭിമാന പ്രശനം ആയിരുന്നു, തോൽവിക്ക് ശേഷം ഫാസ്റ്റ് ബൗളർ മാർക് വുഡിന് ഏറ്റ പരിക്ക് അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു ആഘാതം ആയിരുന്നു,
ഇന്ത്യൻ ആരാധകർ മോശം നിലയിൽ വീണ്ടും വിലയിരുത്തി,
മികച്ച ബൗളർമാർ ഇല്ലാത്ത ടീം ആണല്ലോ മൂന്നാം ടെസ്റ്റിൽ കളിക്കുന്നത്.
- ആൻഡേഴ്സന്റെ പകയിൽ ഇന്ത്യ നീറി എരിയുന്നു, അവർ ഓർത്തില്ല അവർ കളിക്കുന്നത് തീയോട് ആണെന്ന്…
- റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ
അവസാനത്തെ രണ്ടു ടെസ്റ്റ് മത്സരത്തിൽ ലീഡ്സിൽ വിജയം ഇൻഡ്യക് ഒപ്പം ആയിരുന്നു, ഇതും നമ്മൾ നേടും എന്ന് നമ്മൾ ആഗ്രഹിച്ചു. പതിവിൽ വിപരീതമായി പിങ്ക് പിച്ചിൽ കളിച്ചു അധികം ശീലം ഇല്ലാത്ത ഇന്ത്യൻ ടീം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു,പിങ്ക് പിചിനെ പറ്റി കൂടുതൽ അറിവ് ഇല്ലാത്ത ഇന്ത്യൻ ടീമിനെ ചതിക്കുഴിയിൽ വീഴ്ത്തുന്നതിൽ ഇംഗ്ളീഷ് ടീം വിജയിച്ചു.
ബാറ്റ്സ്മാൻമാരുടെ പറുദീസ എന്നുള്ള ഒരു പൊതുവായ ചിത്രമുള്ള ലീഡ്‌സിൽ പിച്ച് ഫാസ്റ്റ് ബൗളെർമാർക് അനുകൂലമാക്കി ആദ്യ ദിനം തന്നെ ഇന്ത്യയെക്കൊണ്ട് ബാറ്റിംഗ് ചെയ്യിച്ചു എറിഞ്ഞിടാനുള്ള മൂവ്മെന്റ് ആയിരുന്നോ ഇംഗ്ലണ്ടിന് എന്ന് സംശയിക്കാൻ കാരണങ്ങൾ നിരവധിയുണ്ട്.
19 വർഷത്തെ ടെസ്റ്റ് കരിയറിൽ മൂന്നാം തവണ താൻ എറിഞ്ഞ ആദ്യ ഓവറിൽ വിക്കറ്റ് നേടിയ ആന്ഡേഴ്സൻ , മൂന്നും ഇൻഡ്യക് എതിരെ എന്നതും പ്രശംസർഹഹനീയമാണ്. കൂടാതെ അച്ചടക്കത്തിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച കോവെർട്ടൻ , സാംകുറൻ, റോബിൻസൻ ..