in

റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ

Last Wicket by Siraj

ഇവിടെ തുടങ്ങുന്നു, മുഹമ്മദ് സിറാജെന്ന ബൗളറുടെ ഉദയം..

ഹൈദരാബാദിലെ ചാര്‍മിനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നെറ്റ്സ് ബൗളറായി വന്ന സിറാജ് അവരുടെ മെയിന്‍ ബൗളറായി മാറുന്നു…അവിടെ നിന്ന് state under 23 ടീമിലേക്ക് സെലക്റ്റ് ചെയ്യപ്പെടുന്നു.. നേരെ രഞ്ജി ട്രോഫിയിലേക്ക്.. അവിടെ നിന്ന് India A യിലേക്ക്..

അവിടെ നിന്ന് 2 ലക്ഷം അടിസ്ഥാന വിലയില്‍ IPL ഓക്ഷനിലേക്ക്.. ഈ വിലയുടെ 13 ഇരട്ടി ആയ 2.6 കോടിക്ക് ഹൈദരാബാദിലേക്ക്… അവിടെ നിന്ന് ബാംഗ്ലൂരിലേക്ക്.. പിന്നെ ഇന്ത്യന്‍ കുപ്പായത്തിലേക്ക്…

ടെന്നീസ് ബോള്‍ എറിഞ്ഞ് നടന്നിരുന്ന ഒരുത്തന്റെ തലയില്‍ ദൈവം അറിഞ്ഞൊന്നു വരച്ചപ്പോള്‍ വാപ്പയുടെ ഓട്ടോ വിറ്റു, പുതിയ വീട് വാങ്ങി, ഏട്ടന് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട്…

IND vs ENG Test

ഓട്ടോ ഓടിച്ച് നടന്ന ഘോഷിന്റെ വീട്ടിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും, ചാഹലും വന്ന് പ്രശസ്തമായ ഹൈദരബാദി ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല..

ലോങ് ഫോര്‍മാറ്റിലെ മികച്ച പ്രകടനങ്ങളാണ് അയാളെ ഇന്ത്യ A ടീമിന്റെ പ്രധാന ബൗളറായി നില നിര്‍ത്തിയത്.. അയാളുടെ റെഡ് ബോള്‍ കരിയര്‍ വളരെ ഇുപ്രസ്സീവ് ആണ്..

അതേ ലൈനും ലെങ്ത്തും IPL ല്‍ തുടര്‍ന്നപ്പോള്‍ ബാറ്റ്സ്മാന്മാര്‍ക്ക് അതൊരു ചാകര ആയി മാറി… കഴിഞ്ഞ ഒരു സീസണിലെ ആദ്യ പാദത്തിലെ പ്രകടനം അയാള്‍ക്ക് ചെണ്ട എന്ന വിശേഷണം ചാര്‍ത്തി നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചു..

ഇന്നത്തെ അയാളുടെ പ്രകടനം, സ്വിങിനും ബൗളിങിനും സ്വാധീനം ഉള്ള പിച്ചുകളില്‍ അയാളെത്ര അപകടകാരി ആണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി തന്നു.. തന്റെ മറ്റൊരൂ ആയുധമായ സ്ലോ ബോളുകള്‍ രാകി മിനുക്കി ഉപയോഗിച്ചാല്‍..

ചെണ്ട എന്ന് വിളിച്ചവരെ കൊണ്ട് തുടരെ കൈ അടിപ്പിക്കാന്‍ സാറാജിന് കഴിയും..
അങ്ങനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ✒️ഹാരിസ് മരത്തംകോട്

റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ

സിറാജ് ആഘോഷിക്കപ്പെടുമ്പോൾ ശ്രീ ഒരു കണ്ണീരോർമ്മയാണ്, അഗ്രെഷൻ ആസ്വദിക്കാൻ നമ്മൾ ഇന്ന് പഠിച്ചിരിക്കുന്നു.