ഹൈദരാബാദിലെ റയില്‍വേ കോളനിയില്‍ ജീവിച്ചിരുന്ന മുഹമ്മദ്ഘോഷിന്റേയും ഷബാന ബീഗത്തിന്റേയും മൂത്ത പുത്രന്‍ ഇസ്മായില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി കുടുംബത്തെ പട്ടിണിയില്‍ നിന്നും മാറ്റി എടുക്കും, പുതിയ ഒരു വീട് വെച്ച് അങ്ങോട്ട് മാറും..
പുലര്‍ച്ചെ ഓട്ടവും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്ന ആ ഓട്ടോഡ്രൈവറുടെ സ്ഥിരമായ സ്വപ്നം ആയിരുന്നു അത്.. രണ്ടാമനായ സിറാജ് കൂട്ടുകാരുടെ കൂടെ കാട് കളിച്ച് നടക്കുന്നത് കണ്ട് സങ്കടപ്പെടാറും ഉണ്ട് ആ മനുഷ്യന്‍..
ഓട്ടോസ്റ്റാന്റിലേക്ക് പോകുന്ന വൈകുന്നേരങ്ങളില്‍ റയില്‍വേ ബോഗികളുടെ ഇടയില്‍ താന്‍ ഔട്ടല്ല എന്നും പറഞ്ഞ് തല്ലുകൂടുന്ന സിറാജിനെ കണ്ട് നെഞ്ച് പൊട്ടാറുണ്ട് ആ മനുഷ്യന്റെ…
ബാറ്റ്സ്മാനാവാന്‍ പോയി സ്ഥിരം ഡക്കടിക്കുന്നത് കൊണ്ട് ഓപ്പണിങ് ബൗളിങ് എന്നും സിറാജിനായിരുന്നു..
തന്നെ ഔട്ടാക്കിയ ദേഷ്യം മുഴുവന്‍ അയാള്‍ ആ ഏറില്‍ തീര്‍ക്കും..
അങ്ങനെ ഇരിക്കെയാണ് ഇസ്മായിലിന്റെ ഫ്രണ്ട് വിപിന്‍ ഒരു കാര്യം ചോദിച്ചത്.. എടാ സിറാജ് നന്നായിപന്ത് എറിയുന്നുണ്ട്, അവന് ഒരു ക്രിക്കറ്റ് അക്കാദമിയില്‍ എത്തിക്കാന്‍പറ്റുമോ, ഒരു കോച്ചിങ് കിട്ടിയാല്‍ അവന്‍ നല്ല ഒരു ബൗളറാവും..
ഒരു രക്ഷയുമില്ല വിപിനേ, വാപ്പ ഉണ്ടാക്കുന്ന പൈസ കൊണ്ട് എനിക്ക്ഫീസ് അടക്കാന്‍ തന്നെ പറ്റുന്നില്ല.. അവനും കൂടി പഠിച്ച് ഒരു ജോലി കിട്ടിയാലേ കുടുംബം രക്ഷപ്പെടൂ.. അത് വരെ ഇങ്ങനെ കാട് കളിച്ച് നടക്കട്ടെ..
എന്നാ ഞാനവനെ എന്റെ നെറ്റ്സില്‍ കൊണ്ട് പോയി എറിയിച്ച് നോക്കട്ടെ…
ഇവിടെ തുടങ്ങുന്നു, മുഹമ്മദ് സിറാജെന്ന ബൗളറുടെ ഉദയം.. തുടർന്നു വായിക്കൂ…