in

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ മത്സരം കാണാത്തവര്‍ക്കായി…

Saga in loards [twiter]

ലോര്‍ഡ്സിന്റെ മുറ്റത്തേക്ക് സൂര്യ രശ്മികള്‍ പതിച്ചു തുടങ്ങി.. ലണ്ടന്‍ നഗരം തിരക്കുകളിലേക്ക് കൂപ്പു കുത്തി..

ക്രിക്കറ്റ് പ്രേമികളായ സായിപ്പന്മാര്‍ ബിയര്‍ കുടുക്കാനുള്ള ഗ്ലാസ്സുകളുമായി വീട്ടില്‍ നിന്നിറങ്ങി.. കുളിച്ചില്ലേലും സ്പ്രേ മൊത്തം വാരി പൂശി..

ലോര്‍ഡ്സില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കാട്ടിക്കൂട്ടാനുള്ളതാണ്.. കോഹ്ലിയേയും രാഹുലിനേയും ഒക്കെ ഇന്ന് കളിയാക്കി കൊല്ലണം..ലോര്‍ഡ്സ് ലക്ഷ്യമാക്കി അവര്‍ യാത്ര തുടങ്ങി..

ഇരു ടീമുകളുടേയും പ്ലാന്‍ വളരെ വ്യക്തം.. ഇന്ത്യക്ക് പന്ത് ആദ്യ സെഷന്‍ ഫുള്‍ കളിച്ചേ പറ്റൂ,ദുര്‍ബലരായ വാലറ്റത്തെ പറ്റി ഓര്‍ത്തപ്പോള്‍ തമ്മില്‍ ഭേദം തൊമ്മനായ ഇഷാന്തിന്റെ ബാറ്റിങ് സ്കില്ലില്‍ വിശ്വാസം അര്‍പ്പിക്കാമെന്നായി… ആദ്യ സെഷന്‍ കളിക്കണം,റണ്‍സ് വന്നില്ലേലും…

ഇംഗ്ലണ്ട് ജയം ഉറപ്പിച്ച മട്ടാണ്.. പന്തിനെ എടുക്കണം, അല്ലേല്‍ മറ്റേ എന്‍ഡ് എറിഞ്ഞിടണം സിംപിള്‍.. ന്യൂ ബോളാണ് കയ്യില്‍ .. റോബിണ്‍സണും ആന്‍ഡേഴ്സണും രണ്ടോവര്‍ മതി ആവും, ഷോള്‍ഡര്‍ ഇഞ്ച്വറി ഉള്ള വുഡ് വേണേല്‍ റെസ്റ്റ് എടുത്തോട്ടെ…

കളി കാണാനിരിക്കുന്ന പ്രാന്തന്മാര്‍ക്ക് ജയം ഒരു സ്വപ്നം മാത്രമായിരുന്നു.. പന്തടിച്ചാല്‍ വല്ലോം നടക്കും.. അത്ര തന്നെ…

കളി തുടങ്ങി.. അഞ്ചോവറോളം പന്തും ഇഷാന്തും മുന്നോട്ട് കൊണ്ട് പോയി.. പന്ത് ഗിയറൊന്ന് മാറ്റി, ആന്‍ഡേഴ്സണെ സ്റ്റെപ്ഔട്ട് ചെയ്ത് കവറിലൂടെ ആദ്യ ഫോര്‍ പറത്തി.. എന്നാല്‍ അടുത്ത ഓവറില്‍ റോബിന്‍സന്റെ ആംഗിളിങ് ഡെലിവറിയില്‍ ബാറ്റ് വെച്ച് തിരിച്ച് നടക്കേണ്ടി വന്നു.. സകലമാന ഇന്ത്യന്‍ ഫാന്‍സും തലയില്‍ കൈയും കൊടുത്ത് ഇരുന്നു..

തോറ്റപ്പാ.. ഇനി കളി കണ്ടിട്ടെന്ത് കാര്യം.. പകരം വന്നത് ഷാമി.. ഓഫ് സ്റ്റംപിന് വെളിയില്‍ എറിയണ പന്തില്‍ ചാടി ഒക്കെ തട്ടാന്‍ നോക്കണുണ്ട്.. പുള്ളിക്ക് ഇപ്പോ തീരെ നേരം പോരാത്ത പോലെയാ.. വരിക ആദ്യത്തെപന്തിലോ അടുത്ത പന്തിലോ തിരിച്ചു പോവുക എന്നത്..

അതിനിടയില്‍ ഇശാന്ത് തേര്‍ഡ് മാനിലൂടെ ഒരു പന്ത് ഫോര്‍ലൈന്‍ കടത്തി റോബിസന് മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് മടങ്ങി.. റിവ്യൂ എടുത്തെങ്കിലും LBW ഉറപ്പിച്ച് മടങ്ങി.. 209/8
ലീഡ് കേവലം 182… തുടർന്നു വായിക്കുക.

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ മത്സരം കാണാത്തവര്‍ക്കായി…

റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ