in

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ മത്സരം കാണാത്തവര്‍ക്കായി…

An excellent CENTURY from KL Rahulat Lord's BCCI]

ലഞ്ച് കഴിഞ്ഞ് വന്ന് 1.3 ബോള്‍ കളിച്ച് രണ്ട് ബൗണ്ടറി നേടിയപ്പോള്‍ കോഹ്ലി അതാ ഡിക്ലറേഷന്‍ വിളിച്ച് പറയുന്നു..

എല്ലാവരും ഞെട്ടി, ഈ ചങ്ങായിക്കെന്താ നൊസ്സുണ്ടോ.. 60 ഓവറില്‍ 272.. ഇംഗ്ലണ്ടിന് മൂക്കില്‍ വലിക്കാനുണ്ടോ..

പിന്നെ അതായി ചര്‍ച്ച.. ടോസ്സോ കിട്ടണില്ല, ഇപ്പോ ഇതാ തോല്‍വി ഇരന്ന് വാങ്ങുന്നു.. റണ്‍റെറ്റ് 4.5 മതി.. അതവര് 30 ഓവറില്‍ അടിക്കും.. ബട്ട്ലറും ബെയര്‍സ്റ്റോയും ഓപ്പണിങ് ഇറങ്ങട്ടെ.. റൂട്ട് കേറി മാന്തും.. അശ്വിനെ ഇറക്കാത്ത കോഹ്ലി അനുഭവിക്കട്ടെ..

എന്തൊരു ചര്‍ച്ച ആയിരുന്നറിയാമോ.. ഞാനൊന്നും മിണ്ടാന്‍ പോയില്ല.. മ്മക്ക് ഈ ടെസ്റ്റിനെ പറ്റി വലിയ അറിവൊന്നും ഇല്ലല്ലോ.. ആരെ കൊന്നായാലും വേണ്ടില്ല ഇന്ത്യ ജയിക്കണം, അത്രയേ ഉള്ളൂ നമ്മുടെ പോളിസി…

ബേണ്‍സും സിബ്ലിയും ഇറങ്ങിയത് ന്യൂബോളൊന്ന് മയപ്പെടുത്തി പത്തോവര്‍ കളിച്ച് പിന്നീട് ഗാബ്ബ മോഡലില്‍ എല്ലാവരും ഒത്ത് പിടീച്ചൊരു വിജയം എന്ന ഫോര്‍മുലയുമായാണ്…

ആദ്യ ഓവറിലെ രണ്ടാം ബോളില്‍ തന്നെ ആംഗിളിങ് ബോള്‍ ലെഫ്റ്റ് സേഡിലേക്ക് കളിക്കരുത് എന്ന് ബുംറ ബേണ്‍സിനെ പഠിപ്പിച്ചു.. കവര്‍ റീജിയണില്‍ ബലൂണ്‍ കണക്കെ പൊന്തിയ പന്തിനെ സിറാജ് ഓടി പിടിച്ചു.. അടുത്ത ഓവറില്‍ മുട്ടല്‍ പ്രസ്ഥാനത്തിന്റെ നേതാവ് സിബ്ലിയെ ഷാമി ഫൈന്‍ എഡ്ജിലൂടെ പന്തിന്റെ കയ്യിലെത്തിച്ചു.. രണ്ട് ഓപ്പണര്‍മാരും മുട്ട ഇട്ടിട്ടാണ് പോയത്.. ഇന്ത്യക്കെതിരെ ഇംഗ്ണ്ട് ഓപ്പണേഴ്സ് ഒരുമിച്ച് മുട്ട ഇടണത് ആദ്യം…

വണ്‍ഡൗണ്‍ വന്ന ഹസീബ് ഒരു അന്താരാഷ്ട്ര ടെസ്റ്റ് കളിക്കാനുള്ള ഒരു ക്വാളിറ്റിയും കാണിച്ചില്ല, ആദ്യ ഇന്നിങ്സില്‍ ഗോള്‍ഡന്‍ അടിച്ചു പോയ ആള്‍ ,ബുംറയുടെ പന്തുകള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി.. റൂട്ട് വന്നപ്പാടെ ബൗളര്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുത്തു…

ഷാമിയുടെ ലൈനില്‍ പൊടുന്നനെ ആണ് ചാഞ്ചല്ല്യം വന്നത്.. പന്തിന് എത്തി പിടിക്കാന്‍ പറ്റാത്ത അകലത്തിലൂടെ ബോള്‍ വൈഡായി ബൗണ്ടറിയിലെക്ക് പോയി തുടങ്ങി… ആദ്യ 28 റണ്ണില്‍ 14 ഉം എക്സ്ട്രാ ആയിരുന്നു.. അതിനിടയില്‍ ഹസീബിനെ രോഹിത്ത് സെക്കന്റ് സ്ലിപ്പില്‍ ഡ്രോപ്പ് ചെയ്തു.. തുടർന്ന് വായിക്കൂ..

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ കളി കാണാത്തവര്‍ക്കായി…

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ മത്സരം കാണാത്തവര്‍ക്കായി…