പകരം ബുംറ വന്നു.. ആന്‍ഡേഴ്സണ്‍ ഒന്ന് പുഞ്ചിരിച്ചു,റൂട്ട് കടങ്കണ്ണിട്ട് ബട്ട്ലറെ നോക്കി.. ബെയര്‍സ്റ്റോ ഒന്നുമറിയാത്ത പോലെ വടക്കോട്ട് നോക്കി നിന്നു..
ഇതാ നമ്മുടെ വേട്ട മൃഗം.. ഇന്നവനെ എറിഞ്ഞ് കൊല്ലണം.. ഇന്ത്യന്‍ വാലറ്റത്തെ അരിഞ്ഞ് വീഴ്ത്താനുള്ള അരിവാള്‍ അവര്‍ മാറ്റി വെച്ചു, പകരം എറിഞ്ഞ് കൊല്ലാനുള്ള ബോഡി ലൈന്‍ ബൗണ്‍സറുകള്‍ കയ്യിലെടുത്ത് മിനുക്കി.. ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും കളി പോവുന്നത് ഇവിടെ നിന്നാണ്.. വിക്കറ്റെടുക്കുക എന്ന പ്രഥമ ദൗത്യത്തില്‍ നിന്നും പ്രതികാരം വീട്ടാനുള്ള അവരുടെ തീരുമാനം അവരുടെ ശവക്കുഴി തോണ്ടി എന്നര്‍ത്ഥം…
രണ്ടെന്റില്‍ നിന്നും അവരതെടുത്ത് പ്രയോഗിച്ച് തുടങ്ങി.. ഒന്ന് രണ്ടെണ്ണം ഒഴിഞ്ഞ് മാറി എങ്കിലും കൈക്കും ഹെല്‍മറ്റിനും ഏറ് കിട്ടി തുടങ്ങി…
ഓവര്‍ ഇടവേളയില്‍ ബട്ട്ലര്‍ ബുംറയോട് ചോദിച്ചു..
എങ്ങനെയുണ്ട് ഏറൊക്കെ, ഇനിയും തരാം തലക്ക് തന്നെ.. പേടി ഉണ്ടേല്‍ ഔട്ടായി ഓടിക്കോ..
ഇന്നലത്തെ വാശി വിടാതെ ബുംറ പറഞ്ഞു, ഇനി മറുപടി പറയണത് എന്റെ ബാറ്റാണ്.. അത് നിനക്കോന്നും താങ്ങില്ല..
അടുത്ത ഓവറില്‍ ഒരു സ്റ്റെപ് മുന്നോട്ടാഞ്ഞ് ഡീപ്പ് മിഡ് വിക്കറ്റിലേക്ക് ഒരു ഷോട്ട് അത് കവറിലൂടെ ഫോറായി.. മിഡില്‍ സ്റ്റംപില്‍ വന്ന പന്തിനെ മിഡ് വിക്കറ്റ് ഫീല്‍ഡറിന് മുകളിലൂടെ ഫോര്‍.. സാം കുറാന്റെ ആംഗിളിങ് ബൗണ്‍സി ബോളില്‍ തേര്‍ഡ് മാനില്‍ അപ്പര്‍ എഡ്ജ് വഴി രണ്ട് ഫോര്‍..
ഇതിനിടയില്‍ ഷാമി ഫുള്‍ ചാര്‍ജ്ജായി,സഹീര്‍ഖാന്റെ ബാറ്റിങ് കോപ്പി ആയ ഷാമിക്ക്.. തന്റേതായ ഷോട്ടുകള്‍ കളിക്കാനുള്ള സ്പെയ്സ് ഇംഗ്ലീഷ് പേസര്‍മാര്‍ നല്‍കി..
അതിനിടക്ക് റസ്റ്റ് കൊടുത്ത വുഡിനെ റൂട്ട് ആളെ വിട്ട് വിളിപ്പിച്ചു.. ഷാമിയുടെ ഒരു ഷോര്‍ട്ട് ടോപ്പ് എഡ്ജ് റിട്ടേണ്‍ ഫീല്‍ഡ് ചെയ്യാന്‍ നോക്കി വന്ന പോലെ തിരിച്ചു പോയി.. ഒരു ബൗളര്‍ ഷോര്‍ട്ട്…
രണ്ട്പേരും കവര്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയപ്പോള്‍ റൂട്ട് മോയിന്‍ അലിയെ കൊണ്ട് വന്നു.. ഷാമി ഇരു കയ്യും നീട്ടി സ്വീകരിച്ചു.. കൂട്ടുകെട്ട് അമ്പത് കടന്നതിന് പിന്നാലെ മോയിന്‍ അലിയുടെ ഒരോവറില്‍ അടുപ്പിച്ച് രണ്ട് ഫോറും ഒരുസിക്സും അടിച്ച് ഷാമി ഫിഫ്റ്റി കടന്നു..
ലഞ്ചിന് പിരിയുമ്പോള്‍ ആ വിക്കറ്റിലെ പ്രകടനം കണ്ട് ഹരം കൊണ്ടിരിക്കുകയായിരുന്നു പ്രാന്തന്മാര്‍.. ബുംറ ഫിഫ്റ്റി അടിക്കോ,അതോ ഷാമി സെഞ്ച്വറി അടിക്കോ.. 300 റണ്‍സ് ലീഡായാല്‍ ഡിക്ലയര്‍ ചെയ്യോ.. ഇംഗ്ലണ്ട് ഈസി ആയി അടിക്കോ.. ചര്‍ച്ചകള്‍ കൊണ്ട് 40 മിനിറ്റ് തീര്‍ന്നു.. തുടർന്ന് വായിക്കൂ…