ഇശാന്ത് മാറ്റമായി വന്നതോടെ ഹസീബിന് വിസ കിട്ടി.. Channel of corridor കൃത്യതയില്‍ എറിഞ്ഞ് ബാറ്റസ്മാനില്‍ ഡൗട്ട് വരുത്തി ഒരു ഇന്‍സ്വിങര്‍,സ്ഥിരം ആയുധം… മുട്ടിന് മുകളില്‍ കൊണ്ട പന്ത് വിക്കറ്റിന് മുകളിലൂടെ പോകും എന്ന് കരുതി എങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചു.. റിവ്യൂവില്‍ ഒരു കടുകുമണി വലുപ്പത്തില്‍ സ്റ്റംപില്‍ കൊള്ളും എന്നായി…
ബെയര്‍സ്റ്റോ വന്നത് തന്നെ പൂജാരക്ക് പഠിക്കാനാണ്.. മുട്ടോട് മുട്ട്… അടുത്തത് പന്തിന്റെ ഊഴമായിരുന്നു.. ലെഗ് സൈഡില്‍ ഔട്ടര്‍ എഡ്ജ് ആയി വന്ന പന്തിനെ ഡൈവ് ചെയ്തെങ്കിലും ഗ്ലൗസില്‍ തട്ടി ബൗണ്ടറി കടന്നു.. വേരുറപ്പിച്ച റൂട്ടിന് ഒരു ലൈഫും..
അങ്ങനെ ലഞ്ചിന് മുമ്പെ ഉള്ള അവസാന ബോള്‍.. ഇശാന്ത് ബെയര്‍സ്റ്റോയെ വിക്കറ്റിന് മുമ്പില്‍ കുടുക്കുന്നു.. അമ്പയര്‍ നോട്ടൗട്ട് വിളിക്കുന്നു.. കൂടി ആലോചനക്ക് ശേഷം അവസാന സെക്കന്റില്‍ റിവ്യൂ കൊടുക്കാന്‍ പോയ കോഹ്ലി ആദ്യം വേണ്ട എന്ന് വെക്കുന്നു,പക്ഷെ ഉള്‍പ്രേരണയാല്‍ റിവ്യൂ കൊടുക്കുന്നു.. യഥാര്‍ത്ത ടേണിങ് പോയിന്റ് ആ റിവ്യൂ ആയിരുന്നു…
ടീം വട്ടം കൂടി നില്ക്കുമ്പോള് ആര്‍ക്കും ഒരു ഹോപ്പും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.. കോഹ്ലി മാത്രമായിരുന്നു റിവ്യൂ നോക്കി കണ്ടത്.. അത് 3 red dots കണ്ടതോടെ കോഹ്ലി ഉയര്‍ന്ന് ചാടി കൂടെ മറ്റുള്ളവരും…
ലഞ്ചിന് ശേഷം , ജയിക്കാന്‍ വന്നവര്‍ തോല്‍ക്കാതിരിക്കാനുള്ള ഗിയര്‍ മാറ്റി ഇട്ടാണ് വന്നത്.. എന്നാല്‍ റൂട്ടിന്റെ റൂട്ട് പിഴുതുമാറ്റി ആണ് ഇന്ത്യ തുടങ്ങിയത്.. കോഹ്ലിയുടെ കയ്യില്‍ റൂട്ടിനെ എത്തിച്ച് ബുംറ വീണ്ടും തുടങ്ങി..
അടുത്ത ഓവറില്‍ കോഹ്ലിക്ക് പിഴച്ചു, ഫസ്റ്റ് സ്ലിപ്പില്‍ ഈസി ആയി കയ്യിലൊതുക്കാവുന്ന ഒരു ക്യാച്ച് നിലത്തിട്ട് ബട്ട്ലറിന് ലൈഫ് നല്കി.. ഒരു പക്ഷെ സമനില ആയാല്‍ ജീവിത കാലം മുഴുവന്‍ പഴികേള്‍ക്കേണ്ടി വരുന്ന ഒരു മിസ്റ്റേക്ക്.. തുടർന്ന് വായിക്കൂ…..