in

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ കളി കാണാത്തവര്‍ക്കായി…

Saga in loards [twiter]

മോയിന്‍ അലിയും ബട്ട്ലറും കുറെ മുന്നോട്ട് കൊണ്ട് പോയി.. ഓവറുകള്‍ കുറഞ്ഞ് വരുന്നു.. സിറാജിനെ കോഹ്ലി തിരിച്ച് കൊണ്ട് വരുന്നു.. ആദ്യ ഇന്നിങ്സിലെ ഹീറോയെ കോഹ്ലി അധികം ഉപയോഗിക്കാത്തത് എന്തിനാണെന്നുള്ള ഉത്തരമായിരുന്നു അടുത്ത രണ്ട് ഡെലിവറികള്‍.. ഓവര്‍ ഡിഫന്‍സില്‍ നിന്നും ബാറ്റ്സ്മാന്മാര്‍ മൂഡ് മാറി സ്കോറിങ് തുടങ്ങണ ഇടവേളയില്‍ അലതരിപ്പിക്കാനുള്ള വജ്രായുധമായിരുന്നു സിറാജ്.. മുന്നോട്ടാഞ്ഞ് ഡിഫന്‍ഡ് ചെയ്യിപ്പിക്ക് എന്ന ആംഗ്യം കോഹ്ലി കാണിക്കുന്നു.. സിറാജ് തല ആട്ടുന്നു…

ലെഗ് സ്റ്റംപില്‍പിച്ച് ചെയ്‌ത് സ്റ്റംപിന് വെളിയിലേക്ക് ആംഗിള്‍ ചെയ്ത ആ പന്തില്‍ ബാറ്റ് വെക്കാതിരിക്കാന്‍ അലിക്ക് കഴിഞ്ഞില്ല.. കോഹ്ലിക്ക് ക്യാച്ച്.. പിറകെ വന്ന ആദ്യ കളിയിലെ ഗോള്‍ഡന്‍ ഡക്ക് മുത്ത് സാം കറണ്‍ അതേ പന്തില്‍ അതേ എഡ്ജ് കൊടുത്തു.. ഇപ്രാവശ്യം ക്യാച്ച് പന്തിന്..

ഇന്ത്യ വിജയത്തിന് 3 വിക്കറ്റ് അകലെ..

പിന്നീട് ഇംഗ്ലണ്ടിന്റെ അതിജീവനമായിരുന്നു.. പത്തോളം ഓവര്‍ ആ കൂട്ടുകെട്ട് മുട്ടി തീര്‍ത്തു..

അവസാന മാന്‍ഡേറ്ററി ഓവറുകള്‍ തുടങ്ങി.. കോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ എണ്ണം കൂടി തുടങ്ങി.. അതിനനുസരിച്ച് അവരുടെ മുട്ടലും കൂടി..ഇടക്ക് എഡ്ജിലൂടെ പന്തുകള്‍ ബൗണ്ടറി കടന്ന് തുടങ്ങി..

കോഹ്ലി തന്റെ വജ്രായുധത്തെ തിരഞ്ഞു.. മൂത്രം ഒഴിക്കാന്‍ പോയ സിറാജിനോട് വേഗം വരാന്‍ പറഞ്ഞു, ഓന്‍ ഔടി എത്തി.. ബോള്‍ കൊടുത്ത് പറഞ്ഞു, അങ്ങ് തീര്‍ത്തേക്ക്..

എന്നാല്‍ ഒഫീഷ്യല്‍ ടീം പറഞ്ഞു ഓനിപ്പോ ബോള്‍ ചെയ്യാന്‍ പറ്റില്ല..രണ്ടോവര്‍ കഴിഞ്ഞേ പറ്റൂ,അവനര മണിക്കുര്‍ ഓഫ് ദ ഫീല്‍ഡ് ആയിരുന്നു എന്ന്..

നിയമം നിയമം തന്നെ..

ആ ഓവര്‍ ഇശാന്ത് എറിഞ്ഞു.. അടുത്ത ഓവറിലാണ് ബുംറയുടെ ബ്രില്ല്യന്‍സ് നടക്കുന്നത്..

ആന്‍ഡേഴ്സണെതിരെ ചെയ്ത ബോഡി ലൈന്‍ ബൗണ്‍സര്‍.. രണ്ടെണ്ണം തല ഉയരത്തില്‍ രണ്ടും റോബിണ്‍സണ്‍ ഡഗ് ഔട്ട് ചെയ്തു.. രണ്ടാമത്തെ അമ്പയര്‍ നോബോളും വിളിച്ചു..

അടുത്ത പന്തും ബൗണ്‍സര്‍ പ്രതീക്ഷിച്ച റോബിണ്‍സനെ കബളിപ്പിച്ച് സെയിം ആക്ഷനില്‍ ഒരു IPL സ്ലോവര്‍.. അത് മനസ്സിലാക്കി വരുമ്പോഴേക്കും വിക്കറ്റിന് മുമ്പില്‍ പ്ലംബ്‌.. കുത്തിയത് ലെഗ് സ്റ്റംപിന് പുറത്താണെന്ന് അമ്പയര്‍, അല്ല എന്ന് ബുംറ.. റിവ്യൂ എടുത്ത് അത് 3 Dots ആണെന്ന് കോഹ്ലി…

അടുത്ത ഓവര്‍ സിറാജിന്,

ബട്ട്ലറെ പന്തിന് പിടിക്കാന്‍ കൊടുത്ത് ആന്‍ഡേഴ്സന്റെ കുറ്റിയും തെറുപ്പിച്ച് ഒരൊറ്റ ഓട്ടമായിരുന്നു… പോണപോക്കില്‍ മിഡില്‍ സ്റ്റംപും പറിച്ചെടുത്തു.. ഒരു യോദ്ധാവിന്റെ ശരീര ശൈലി ആയിരുന്നു അയാള്‍ക്ക്…

നാല് ഉയരത്തിലുള്ള, നാല് ആക്ഷനിലുള്ള, നാല് ശൈലിയിലുള്ള,നാല് തരം ലെങ്ത്ത് യൂസ് ചെയ്യുന്ന.. ആംഗിളിങിലൂടെ ബാറ്റസ്മാനെ കെട്ടി ഇടുന്ന ഈ ഫാസ്റ്റ് ബൗളേഴ്സിനെ എങ്ങിനെ കളിക്കാനാണ്.. റൂട്ട് അയാളുടെ കഴിവ് കൊണ്ട് നേരിടുമ്പോള്‍ ബാക്കി ഉള്ളവര്‍ ഒരു ക്ലൂവും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്..

നോട്ടിങ്ഹാമിലെ പൂമെത്തയില്‍ ഇവരുടെ പ്രകനം കണ്ട് ലോര്‍ഡ്സിലെ പൂവെല്ലാം ഷേവ് ചെയ്തിട്ടും ഫലം ഒന്ന് തന്നെ.. രണ്ട് ടെസ്റ്റിലും 20 വിക്കറ്റ് എടുത്തത് ഫാസ്റ്റ് ബൗളര്‍മാര്‍.. അതും മൂന്നാമത്തെ മാത്രം പ്രാവശ്യം.. അതും തുടര്‍ച്ചയായി രണ്ട് വട്ടം…

ആദ്യ ടെസ്റ്റ് മഴ കൊണ്ട് പോയില്ല എങ്കില്‍ പരമ്പര 2-0.ആയേനേ എന്നൊരു വിഷമം ഉണ്ട്.. എന്നാലും ഇതാണ് പോക്കെങ്കില്‍ 4-0 ന് ഇന്ത്യക്ക് ഫേവര്‍ ആവാനാണ് സാധ്യത…

എഴുതിയത്
ഹാരിസ് മരത്തംകോട്

യുണൈറ്റഡ് ബ്ലാസ്റ്റേഴ്സ് പോരാട്ടം പ്രഖ്യാപിച്ചു മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ

ചരിത്രം പിറന്ന ലോർഡ്സിലെ ഐതിഹാസികമായ കളി കാണാത്തവര്‍ക്കായി…