in ,

ബാറ്റിംഗിലും ബൗളിംഗിലും സച്ചിൻറെ 90കളിലെ പ്രണയത്തിൻറെ കഥ ഇങ്ങനെ…

sachin and amre

ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ അബ്ദുൾ ആഷിക് ചിറക്കൽ എഴുതുന്നു. 90 കൾ എന്നും സച്ചിന്റെ ഒരു പ്രത്യേകത ആയിരുന്നു. 27 തവണയാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 90കളിൽ പുറത്തായിട്ടുള്ളത്.. ഒരു തവണ നോട്ട് ഔട്ടും..

90കളെ പോലെ 190കളും സച്ചിന് ഹരമായിരുന്നു. ടെസ്റ്റിൽ 190 കളിൽ ഔട്ട് ആവുകയും ടീം ഡിക്ലയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നോട്ട് ഔട്ട് ആവുകയും ചെയ്തിട്ടുള്ള ബാറ്റ്സ്മാൻ ആണ് സച്ചിൻ. ലീഡ്സ് ടെസ്റ്റിൽ 193 റൺസിന് പുറത്തായ സച്ചിൻ പാകിസ്താനെതിരെ മുൾട്ടാൻ ടെസ്റ്റിൽ 194 റൺസ് നേടി നിൽക്കേ ടീം ഡിക്ലയർ ചെയ്യുകയും ചെയ്തു..

Sachin and Kohli [Cricket Austrelia]

വെസ്റ്റ് ഇൻഡീസിന്റെ ഫ്രാങ്ക് വോറലും ശ്രീലങ്കയുടെ സംഗക്കാരയും 190s ൽ നോട്ട് ഔട്ട് ആയിട്ടുണ്ട്. ഇതിൽ വോറലിന്റേത് ഡിക്ലറേഷൻ കാരണമാണ്. കുമാർ സംഗക്കരയുടേത് ടീം ഓൾ ഔട്ട് ആയത് കൊണ്ടും.

ഇതിൽ സച്ചിനെ വേർതിരിക്കുന്നത് ബൗളിങ്ങിലൂടെ ആണ്. ടെസ്റ്റിലും ഏകദിനത്തിലും 190 റൺസിൽ എത്തി നിൽക്കുന്ന ബാറ്റ്സ്മാനെ പുറത്താക്കിയ ഏക ബൗളറും കൂടിയാണ് സച്ചിൻ.. പാകിസ്താന്റെ തന്നെ അൻവറിനെ 194 റൺസിനും സൗത്ത് ആഫ്രിക്കയുടെ ഗിബ്സിനെ 193 റൺസിനും പുറത്താക്കിയാണ് ഈ അപൂർവ നേട്ടത്തിന് സച്ചിൻ അർഹനാവുന്നത്..

കേരളത്തിലേക്ക് യുവ ലാറ്റിനമേരിക്കൻ മുന്നേറ്റനിര താരം എത്തുന്നു, ആരാധകർ ആവേശത്തിൽ

സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയിട്ടും പാതിവഴിയിൽ കാലിടറി വീണ് പോയ ഇന്ത്യൻ താരം…