ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ പോൾ സുവനീർ എഴുതുന്നു, ഈ ലേഖനത്തിൽ ക്രിക്കറ്റിനെ രണ്ട് യുഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. സച്ചിൻ അടക്കം 2002 വരെ അരങ്ങേറ്റം കുറിച്ചവരെ പഴയ യുഗം എന്നും. കോഹ്ലി അടക്കം 2005നു ശേഷം അരങ്ങേറ്റം കുറിച്ചവരെ നവ യുഗം എന്നും. ആദ്യ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി കളിക്കാരൻ സച്ചിൻ ആണ്. 452 ഇന്നിങ്‌സുകളിൽ നിന്നായി 49 സെഞ്ച്വറി ആണ് സച്ചിന്റെ സമ്പാദ്യം. അതായത് ഓരോ 9.25 കളികളിലും ഒരു സെഞ്ചുറി.
ബാക്കി ആ കാലഘട്ടത്തിൽ ഏറ്റവും അധികം സെഞ്ച്വറി ഉള്ള 10 കളിക്കാരും കൂടി, 3266 ഇന്നിങ്‌സുകളിലായി 231 സെഞ്ചുറികൾ നേടിയിട്ടുണ്ട്. അതായത് 14.14 കളികൾ കൂടുമ്പോൾ ഓരോ സെഞ്ചുറി വീതം.സച്ചിൻ- 9.25 കളിയിൽ ഒരു സെഞ്ചുറി ബാക്കി 10 പേര് – 14.14 കളിയിൽ ഒരു സെഞ്ചുറി അതായത് ബാക്കി ഉള്ളവരേക്കാൾ 152% വേഗത്തിൽ ആണ് സച്ചിന്റെ സെഞ്ചുറി സ്കോറിങ് നിരക്ക്.
ഇനി പുതിയ കാലഘട്ടത്തിലേക്ക് വരാം. ഈ തലമുറയിൽ ഏറ്റവും അധികം സെഞ്ചുറി ഉള്ള കളിക്കാരൻ കോഹ്ലി ആണ്. 245 ഇന്നിങ്‌സുകളിൽ നിന്നായി 43 സെഞ്ച്വറി ആണ് കൊഹ്‌ലിയുടെ സമ്പാദ്യം. ഓരോ 5.7 കളികളിലും ഒരു സെഞ്ചുറി വീതം.
- റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ
- സിറാജ് ആഘോഷിക്കപ്പെടുമ്പോൾ ശ്രീ ഒരു കണ്ണീരോർമ്മയാണ്, അഗ്രെഷൻ ആസ്വദിക്കാൻ നമ്മൾ ഇന്ന് പഠിച്ചിരിക്കുന്നു.
ബാക്കി പുതിയ തലമുറയിലെ ഏറ്റവും അധികം സെഞ്ചുറി ഉള്ള 10 പേരും കൂടെ 1678 ഇന്നിംഗ്സുകളിൽ നിന്നായി, 202 സെഞ്ചുറി ആണ് നേടിയിട്ടുള്ളത്. ശരാശരി ഓരോ 8.31 കളികളിലും ഒരു സെഞ്ചുറി വീതം. കോഹ്ലി – 5.7 കളിയിൽ ഒരു സെഞ്ചുറി ബാക്കി 10 പേര് – 8.31 കളിയിൽ ഒരു സെഞ്ചുറി. അതായത് ബാക്കി ഉള്ളവരെക്കാൾ 146% വേഗത്തിൽ ആണ് കൊഹ്‌ലിയുടെ സെഞ്ചുറി സ്കോറിങ് നിരക്ക്.
ഇതിലെ ഓൾഡ് ഇറയിൽ സച്ചിന് മാത്രമുള്ള ഒരു പ്രത്യേകത കളിക്കാൻ തുടങ്ങിയ കാലമാണ്. ബാക്കി എല്ലാവരും 19ഉം 20ഉം 23ഉം ഒക്കെ വയസ് ആയ ശേഷം അരങ്ങേറ്റം കുറിച്ചപ്പോൾ സച്ചിൻ അരങ്ങേറ്റം കുറിച്ചത് 16ആം വയസിൽ ആണ്. ആദ്യ സെഞ്ചുറി അടിക്കാൻ സച്ചിൻ 70ഓളം ഇന്നിംഗ്സുകൾ എടുക്കുകയും ചെയ്തു.
എന്നാൽ, ഏകദേശം ബാക്കി ഉള്ളവരുടെ അതേ പ്രായം മുതൽക്ക് ഉള്ളവരുടെ സച്ചിന്റെ കണക്ക് എടുക്കുക ആണെങ്കിൽ 452കളികളിൽ നിന്ന് 60-70കളികൾ കുറക്കേണ്ടി വരും. ഇവിടെ ഒരു 60 കളികൾ കുറച്ചു നോക്കിയാൽ തന്നെ, സച്ചിൻ 392 ഇന്നിങ്‌സിൽ നിന്ന് 49 സെഞ്ച്വറി എന്ന കണക്ക് കിട്ടും. അതായത് ഓരോ 8 കളിയിലും ഒരു സെഞ്ചുറി വീതം. ബാക്കി ഉള്ളവരെക്കാൾ 177% സെഞ്ചുറി സ്കോറിങ് നിരക്ക്. ഇപ്പോൾ കാലഘട്ടത്തിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ നിങ്ങൾക്ക് മുന്നിലുണ്ട് ഇനി നിങ്ങൾക്ക് തീരുമാനിക്കാം ആരാണ് മികച്ചതെന്ന്.