പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ ആണ് ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ. താരത്തിനോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തിയിട്ടുള്ള അദ്ദേഹം ക്രിസ്ത്യാനോ റൊണാൾഡോയുടെ പാത പിന്തുടരുവാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പലവുരു പറഞ്ഞിട്ടുണ്ട്.
ഈ രണ്ടു സൂപ്പർതാരങ്ങളാണ് ഇപ്പോൾ ട്രാൻസർ വിപണിയിലേയും ട്രാൻസ്ഫർ റൂമാറുകളിലെയും പ്രധാന ചർച്ചാവിഷയം.
റയൽ മാഡ്രിഡിൽ കളിക്കുക എന്നത് തന്നെ ജീവിതാഭിലാഷം കളിൽ ഒന്നാണെന്ന് കിലിയൻ എംബാപ്പെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവരുടെ പ്രധാനലക്ഷ്യം എംബാപ്പെ ആണെന്ന് സ്പാനിഷ് ക്ലബ് വ്യക്തമാക്കിയതാണ്.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽനിന്നും സൂപ്പർ താരം ലയണൽ മെസ്സി പാരിസ് സെൻറ് ജർമനിലേക്ക് എത്തിയതോടെ അവിടെനിന്നും എംബാപ്പയുടെ പാലായനം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ്. ഫ്രഞ്ച് യുവതാര ത്തിനായി പി എസ് ജി കൂറ്റൻ തുകയാണ് ആവശ്യപ്പെടുന്നത് എങ്കിലും താരം ഫ്രഞ്ച് ക്ലബ് വിടും എന്ന് ഉറപ്പാണ്.
താരത്തിന് പകരക്കാരായി രണ്ട് ബ്രസീലിയൻ യുവതാരങ്ങളും ഫ്രഞ്ച് ക്ലബ് നോട്ടമിട്ടു കഴിഞ്ഞു. അതേസമയം ഇറ്റലിയിൽ കിലിയൻ എംബപ്പേയുടെ ആരാധ്യ പുരുഷനായ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യവും ആശങ്കയിലാണ്. താരം ക്ലബ് വിടണം എന്ന് തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. മെസ്സിയെ സ്വന്തമാക്കി അതിന് പിന്നാലെ ക്രിസ്ത്യാനോ റൊണാൾഡോയെ കൂടി തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ച ടീമിൻറെ താരമൂല്യം ഉയർത്തുവാൻ ആണ് പിഎസ് ജിക്ക് താല്പര്യം.
എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് താൽപര്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ടോട്ടനത്തിൽ നിന്നും ഹാരി കെയിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുവാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോയിലേക്ക് തിരിയുകയാണ് എന്ന് വാർത്ത വരുന്നുണ്ട്.
.