എംബാപ്പെക്കായി റയലിന്റെ ആദ്യ ബിഡ് 160 മില്യൺ യൂറോയുടെ കൂറ്റൻ തുകയുടെത് ആയിരുന്നു. എന്നാൽ ഇ ഭീമൻ തുകക്ക് പോകും PSG നിലവിൽ വഴങ്ങുന്നില്ല. റയൽ മാഡ്രിഡ് ദീർഘകാല പദ്ധതികളിൽ ഒന്നാണ് ഫ്രഞ്ച് യുവതാരത്തെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുക എന്നത്. ഈ സാഹചര്യം പരമാവധി മുതലെടുത്തു കൊണ്ട് റയലിനെ വെള്ളം കുടിപ്പിക്കുകയാണ് ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബ്.
പി.എസ്.ജിയിൽ നിന്നും ഫ്രഞ്ച് യുവ സൂപ്പർ താരം എംബാപ്പെയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് 160 മില്യൺ യൂറോയുടെ ഔദ്യോഗിക ബിഡുമായി പി.എസ്.ജിയെ സമിപിച്ചതായി ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ് വന്നതോടെ ആണ് ഈ കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായത്.
പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലീഫി എമ്പപ്പെയെ ഒരു കാരണവശാലും വിൽക്കില്ല എന്ന് നേരത്തെ ആവർത്തിച്ചു പറഞ്ഞിരുന്നു. എംബപ്പേയുടെ പ്രായവും പ്രതിഭയും കൂടി കണക്കിലെടുക്കുമ്പോൾ ഫ്രഞ്ച് യുവതാരത്തെ വിട്ടുകൊടുക്കുക എന്ന തീരുമാനത്തിലേക്ക് എത്തുകയാണെങ്കിൽ പി എസ് ജിക്ക് അതൊരു ആത്മഹത്യാപരമായ തീരുമാനമായിരിക്കും.
- PSG യുമായി കരാർ ഒപ്പുവച്ചു പക്ഷേ അർജൻറീനയുടെ ആത്മാഭിമാനം പണയം വയ്ക്കില്ല; ലയണൽ മെസ്സി
- ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ജെസ്സെലിന് മുന്നിൽ ചില കടുത്ത വെല്ലുവിളികൾ ഉണ്ടായിരിക്കും
- ലയണൽ മെസ്സിയെ വേണ്ടെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ എത്തിയേക്കും….
ഒരുവശത്ത് റയൽ മാഡ്രിഡിനെ പാരീസ് സെന്റ് ജർമൻ വെള്ളം കുടിപ്പിക്കുമ്പോൾ മറുവശത്ത് എംബപ്പേ അതെ നിലപാടാണ് PSG യോട് കാണിക്കുന്നതും. എമ്പപ്പെക്ക് അവർ നൽകിയ മൂന്ന് പുതിയ കരാറുകളും താരം നിരസിച്ചിരുന്നു. എമ്പപ്പെ പി എസ് ജിയിൽ ഒരു വിധത്തിലും കരാർ പുതുക്കാത്തത് ക്ലബിന് ആശങ്ക നൽകുന്നുണ്ട്.
റയൽ മാഡ്രിഡിന് ഫ്രഞ്ച് യുവതാരത്തിനുള്ള താൽപര്യവും താരത്തിന് റയൽമാഡ്രിഡിനോടുള്ള താൽപര്യവും ഇരുവരും നേരത്തെ തന്നെ പ്രകടമാക്കിയത് ആണ്. റയൽ മാഡ്രിഡ് ലേക്ക് പോകുവാനുള്ള താരത്തിന് അതിയായ ആഗ്രഹം പി എസ് ജിക്കും തലവേദനയാണ്.