ഇയാൻ എഡ്വാർഡ് ഹ്യൂം, മലയാളി ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇത്രമാത്രം ആഴത്തിൽ കോറിയിട്ടിരിക്കുന്ന മറ്റൊരു വിദേശ താരത്തിന്റെ പേര് പോലും ഉണ്ടായിരിക്കില്ല. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ഈ കനേഡിയൻ താരം പിന്നീട് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടൻ
ഇയാൻ ഹ്യൂമിനോളം ആരാധക പിന്തുണ ലഭിച്ച ഒരു വിദേശ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല. ആദ്യ സീസണിൽ തുടക്കക്കാർ ആയിരുന്ന ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിനു ഇയാൻ ഹ്യൂമെന്ന കനേഡിയൻ താരത്തിൻറെ പ്രകടനം വളരെ നിർണായകമായിരുന്നു.
മൊട്ടത്തല പൊട്ടി ചോര ഒഴുകുമ്പോഴും ബ്ലാസ്റ്റേഴ്സിനായി ആവേശത്തോടെയുംആത്മസമർപ്പണത്തോടെയും കളിക്കുന്ന
ഈ കനേഡിയൻ താരം പിന്നീട് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടൻ ആയി മാറുകയായിരുന്നു. ഫുട്ബോൾ എന്തെന്ന് അറിയാത്ത മുത്തശ്ശിമാർ പോലും ആ മൊട്ടത്തലയൻ കേരളം വിട്ടു പോയോ മക്കളെ എന്ന് ചോദിക്കുമായിരുന്നു.
- ബ്ലാസ്റ്റേഴ്സിന്റെ ചരിത്ര നായകൻ ആരോൺ ഹ്യൂസ്, ഒറ്റ സീസൺ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയൻ
- മലയാളികളുടെ മനസ് കവർന്ന ജോസു, എന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഹൃദയത്തിലാണ്
അത്രമാത്രം ആഴത്തിൽ മലയാളികളുടെ ഹൃദയത്തിൽ ഇയാൻ ഹ്യൂം എന്ന കനേഡിയൻ താരത്തിന്റെ പേര് പതിഞ്ഞിരുന്നു. ഇയാൻ ഹ്യൂം സജീവ ഫുട്ബോളിലെ അടുത്ത രണ്ടാം ഘട്ടത്തിലേക്ക് പുതിയ ദൗത്യങ്ങളും ആയി തിരിച്ചുവരികയാണ്. ഇനിമുതൽ പരിശീലക വേഷത്തിലായിരിക്കും നമുക്ക് അദ്ദേഹത്തിനെ കാണുവാൻ കഴിയുന്നത്.
പ്രശസ്തമായ വുഡ്സ്റ്റോക്ക് എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടറും മുഖ്യ പരിശീലകനും ആയി ഇയാൻ ഹ്യൂം സ്ഥാനമേൽക്കുകയും ആണ്. താരം ഇത് തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കൂടി ആരാധകരെ അറിയിച്ച് കഴിഞ്ഞു താരത്തിന് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.