ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമന്റെ യുവതാരമായ കെയ്‌ലിൻ എംബപ്പേക്ക് അവിടെ തുടരാൻ താല്പര്യമില്ല എന്നും റയൽ മാഡ്രിഡിലേക്ക് പോകാനാണ് താൽപ്പര്യമെന്നും അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനുള്ള പകരക്കാരനെ അന്വേഷിക്കുന്ന തിരക്കിലാണ് ഫ്രഞ്ച് ക്ലബ്ബ്.
അവരുടെ ഈ തകൃതിയായ അന്വേഷണം ചെന്നു നിൽക്കുന്നത് രണ്ട് ബ്രസീലിയൻ യുവതാരങ്ങളിൽ ആണ്. ബ്രസീലിയൻ ഫുട്ബോളിനെ അത്ഭുതബാലൻ എന്നും നെയ്മർ ജൂനിയർ യുടെ പിൻഗാമി എന്നുമൊക്കെയുള്ള വിശേഷങ്ങളുമായി വന്ന വിനീഷ്യസ് ജൂനിയർ ആണ് പി എസ് ജി യുടെ ലക്ഷ്യങ്ങളിലൊന്ന്.
എംബപ്പേയെ കൈമാറുവാനായി റയൽമാഡ്രിഡ് എഫ് സിയിൽ നിന്നും കൂറ്റൻ തുകയാണ് ഫ്രഞ്ച് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്ര വലിയ തുക നൽകുവാൻ റയൽമാഡ്രിഡ് തയ്യാറായില്ലെങ്കിൽ ഒരു സ്വാപ് ശ്രമിക്കാൻ ആണ് അവരുടെ തീരുമാനം. എംബാപ്പയ്ക്ക് പകരമായി വിനീഷ്യസിനെയും 80 മില്യണോളം യൂറോയും ആണ് റയൽമാഡ്രിഡ് നിന്നും ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത്.
ഏറ്റവുമൊടുവിൽ യൂറോ സ്പോർട്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് എംബപ്പേയ്ക്ക് പകരമായി മറ്റൊരു ബ്രസീലിയൻ താരമായ റിച്ചാർലിസനേയും പാരിസ് സെന്റ് ജർമ്മൻ തങ്ങളുടെ ടീമിൽ എത്തിക്കുവാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്റെ താരമാണ് ഈ യുവ ബ്രസീലിയൻ താരം.
അടുത്തുതന്നെ കരാർ കാലാവധി തീരാൻ പോകുന്ന എംബപ്പേക്കായി കൂടുതൽ കടുംപിടുത്തം നടത്തുന്നത് ബുദ്ദിമോശം ആയിരിക്കും എന്ന കാര്യത്തിൽ PSG ക്ക് ഉറപ്പുണ്ട്, അതു കൊണ്ട് ഉടൻ തന്നെ ട്രാൻസ്ഫർ നടന്നേക്കും. താഴെ കമെന്റ് സെക്ഷനിൽ Post on Facebook എന്ന ഓപ്‌ഷൻ എനേബിൾ (√) ചെയ്ത ശേഷം ഈ ആർട്ടിക്കിളിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ചെയ്യൂ.