ധനേഷ് ദാമോദരൻ; മനസ്സെത്തുന്നിടത്ത് ബാറ്റ് എത്തുന്നില്ല. ബാറ്റ് എത്തുന്നിടത്ത് പന്ത് എത്തുന്നില്ല .ഒക്കെ പറയുമ്പോഴും വിരാട് കൊഹ്‌ലിയുടെ അവസാന കുറെ ഇന്നിങ്ങ്സുകളിൽ ഒരു സെഞ്ചുറി ഒഴിച്ചു നിർത്തിയാൽ തീരെ ഫോമിലല്ലെന്ന് ക്രിക്കറ്റ് പ്രേമികൾ കരുതുന്നുവെങ്കിലും കുറെ 80 കളും 70 കളും 60 കളുമൊക്കൊ സമൃദ്ധമായി കാണാം .
എങ്കിലും സെഞ്ചുറികൾ ശീലമാക്കുന്ന ഒരാളുടെ സെഞ്ചുറി ഇടവേള അയാളെയും ആരാധകരേയും നിരാശയുടെ നടുക്കടലിലാണ് എത്തിച്ചിട്ടുള്ളത് .പക്ഷെ അതിനിടയിലും അയാളുടെ ടീമിൻ്റെ വിജയങ്ങൾ ഒരു ഉത്തേജനം നൽകുന്നുണ്ട് .
ഓഫ് സ്റ്റമ്പിനു വെളിയിൽ ബോളിൻ്റെ ഗതി നിർണ്ണയിക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്ന ശൈലിയെ മാറ്റിയെടുക്കുക എന്നത് മാത്രമാണ് കോലി ചെയ്യേണ്ടത്.
ജോ റൂട്ടും KL രാഹുലും രോഹിത് ശർമ്മയും കോലിക്കൊരു പ്രചോദനമായേക്കാം .കൊടുങ്കാറ്റിനു മുൻപുള്ള ഒരു മഹാശാന്തത അവസാനിപ്പിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ലീഡ്സിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു .
ലീഡ്സ് ടെസ്റ്റ് ചരിത്രത്തിൻ്റെ കണക്കു പുസ്തകങ്ങളിൽ അടയാളപ്പെടുത്തുക കോലിയുടെ സെഞ്ചുറി വരൾച്ച നികത്തിയ ടെസ്റ്റ് എന്ന നിലയിലാകാം എന്ന് മനസ്സ് പറയുന്നു .കടുത്ത ആരാധകർ വരെ എഴുതിത്തള്ളിയ കോലിയുടെ തിരിച്ചുവരവ് പഴയ എണ്ണയിട്ട യന്ത്രം പോലെയാകട്ടെ .
സത്യത്തിൽ കിങ് കോലിയെ പോലൊരാൾക്ക് തിരിച്ചു വരാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ ടീമിൽ ആർക്കാണതിന് കഴിയുക? താഴെ കമെന്റ് സെക്ഷനിൽ Post on Facebook എന്ന ഓപ്‌ഷൻ എനേബിൾ (√) ചെയ്ത ശേഷം ഈ ആർട്ടിക്കിളിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ചെയ്യൂ.