കഴിഞ്ഞദിവസം ഇറ്റാലിയൻ ഫുട്‌ബോൾ ടോപ്പ് ഡിവിഷൻ ലീഗ് ആയ സീരി Aയിൽ കഴിഞ്ഞ സീസണിൽ പതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിനെതിരെ ഇഞ്ചുറി സമയത്ത് ഗോൾ അടിച്ച ശേഷം ജേഴ്സി ഊരി ആഘോഷം നടത്തിയതിന് പിന്നാലെ തൊട്ടടുത്ത നിമിഷം വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിൽ കൂടി അധിക സമയത്ത് ക്രിസ്ത്യാനോ റൊണാൾഡോ നേടിയ ഗോൾ ഓഫ് സൈഡ് ആണെന്ന പ്രഖ്യാപനം കൂടി വന്നതോടുകൂടി,
- റൊണാൾഡോ ജേഴ്സി ഊരി ആഘോഷം തുടങ്ങിയപ്പോൾ ഓഫ്ലൈൻ പ്രഖ്യാപനം, നാണം കേട്ട് താരവും ആരാധകരും
- വിരാട് കോഹ്ലിയുടെ ഗൂഗിൾ സെർച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ബന്ധം
- മെസ്സിയല്ല യഥാർത്ഥ GOAT ക്രിസ്റ്റ്യാനോ തന്നെയെന്ന് പിയേഴ്സ് മോർഗൻ
തീപിടിച്ച വിവാദം ഇപ്പോൾ ആളി പടരുകയാണ്. നിർണായക നിമിഷത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടിയ ഗോൾ ഒരിക്കലും ഓഫ് സൈഡ് ആകില്ല എന്നാണ് ഫുട്ബോൾ വിദഗ്ധർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. VAR അനുസരിച്ച് എടുത്ത തീരുമാനത്തിൽ പിഴ ഉണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന വിവാദം.
ആരാധകരുടെ രോഷത്തിനേക്കാൾ ഉപരിയായി വ്യക്തമായ നിയമ ആ നിഷേധിക്കപ്പെട്ട ഗോളിന് വേണ്ടി ഇപ്പോൾ വാദങ്ങൾ ശക്തമാക്കുന്നത്. ഗുഡ് നിഷേധിക്കുവാൻ വേണ്ടി കണക്കിലെടുത്ത് സാഹചര്യങ്ങൾ തീർത്തും യുക്തിരഹിതമാണ് എന്നാണ് ഫിഫ റഫറിമാരുടെ ചെയർമാൻ ആയ പിയർലൂയിജി കൊലിന ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്.
“ക്രിസ്റ്റ്യാനോയുടെ അനുവദനീയമല്ലാത്ത ഗോളിന്റെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, ഒരു ചിത്രത്തിലും ഞാൻ അവനെ ഓഫ്സൈഡിൽ കണ്ടെത്തിയില്ല.” “കളിക്കാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന ശരീരഭാഗത്തെ അടിസ്ഥാനമാക്കി ഓഫ്‌സൈഡുകൾ വിലയിരുത്താൻ റഫറിമാരോട് പറയുന്നു, നിങ്ങൾക്ക് ഒരു കൈയ്ക്ക് ഓഫ്‌സൈഡ് നൽകാൻ കഴിയില്ല.” – പിയർലൂയിജി കൊലിന (ഫിഫ റഫറിമാരുടെ ചെയർമാൻ)
ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർ താരം നിർണായക സമയത്ത് നേടിയ ഗോൾ നിഷേധിക്കപ്പെട്ടു എങ്കിലും ആ ഗോൾ തിരികൊളുത്തിയ വിവാദങ്ങൾ കത്തി പടരുകയാണ്. ഓഫ്സൈഡ് നിയമങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തുവാൻ ഈ സംഭവം കാരണമായേക്കും.