ഇറ്റലിയൻ ക്ലബ് യുവന്റസിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അസംതൃപ്തനാണ് എന്ന വാർത്തകൾ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരത്തിന് ക്ലബ്ബ് വിട്ടുപോകണമെന്ന ആവശ്യം അദ്ദേഹം ക്ലബ്ബ് അധികാരികളെ അറിയിച്ചു കഴിഞ്ഞു.
- ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഫ്രഞ്ച് ലീഗിലേക്ക് ക്ഷണം, ക്രിസ്ത്യാനോ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല
- യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ട് പോകുവാൻ തന്നെ സൂപ്പർ ക്ലബ്ബുകളുടെ തീരുമാനം
എന്നാൽ നിലവിൽ ഇറ്റാലിയൻ ക്ലബ്ബിന് താരത്തിനെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറാനുള്ള താൽപര്യമില്ല. താരം ഇറ്റലിയിൽ തുടരണമെന്നു തന്നെയാണ് യുവന്റസ് മാനേജ്മെൻറ് മുന്നോട്ടു വെക്കുന്ന ആവശ്യം.
ടീമിനുവേണ്ടി 100% സമർപ്പണത്തോടെ ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്നു എങ്കിലും. ടീമിൽ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് ആരാധകർ പോലും വിമർശനം ഉയർത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ക്ലബ്ബ് വിട്ടുപോകാനുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ തീരുമാനം നീതിയുക്തം ആണ്.
- പ്രതിസന്ധിയിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്താൻ ഒരു രക്ഷകൻ അവതരിക്കുന്നു
- ബ്ലാസ്റ്റേഴ്സിനെ ഭയക്കണം എന്ന് എതിർ ടീം പരിശീലകൻ…
യുവന്റസ് വിട്ട് എവിടേക്ക് പോകണം എന്നകാര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നിലവിൽ വ്യക്തമായ ധാരണയുണ്ട് എന്നാണ് കിട്ടുന്ന റിപ്പോർട്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലേക്ക് പോകുവാൻ ആണ് അദ്ദേഹം താൽപര്യപ്പെടുന്നത്. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരത്തിന് തൻറെ പോരാട്ട വീര്യം പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച വേദി ആയിരിക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ്.
എന്നാൽ മുൻ ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് ഒപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന് ക്രിസ്ത്യാനോ റൊണാൾഡോയുടെ ആഗ്രഹം സഫലമാക്കാൻ അദ്ദേഹം ശ്രമിക്കാതിരിക്കുകയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ. അദ്ദേഹത്തിൻറെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ സൈൻ ചെയ്യുകയാണെങ്കിൽ അത് ആരാധകർക്ക് വളരെയധികം ആഹ്ലാദം പകരുന്ന ഒരു നീക്കം ആയിരിക്കും.