രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സുദീർഘമായ ബന്ധത്തിനിടയിൽ ലയണൽ മെസ്സി എന്ന ഫുട്ബോൾ താരത്തിന് ബാഴ്സലോണ എന്ന ക്ലബിൽ ചെയ്യാൻ സാധിക്കുന്നത് എല്ലാം ചെയ്തിട്ടുണ്ട്. മനുഷ്യസാധ്യമായ റെക്കോർഡുകൾ എല്ലാം ബാഴ്സലോണയിൽ ഈ ഇതിഹാസതാരം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും രണ്ടുകാര്യങ്ങൾ തനിക്ക് ബാഴ്സലോണയിൽ ചെയ്തുതീർക്കാൻ കഴിയാത്തതിൽ ലയണൽ ലയണൽ മെസ്സിക്ക് പശ്ചാത്താപമുണ്ട് .
ബാഴ്‌സലോണക്കായി 121 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ കിരീടങ്ങൾ, എന്നിങ്ങനെ അവിശ്വസനീയമായ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച മെസ്സി, തങ്ക ലിപികളിലാണ് തന്റെ പേര് ന്യൂ കാമ്പിൽ കുറിച്ച് വെച്ചത്.
അതെ സ്പാനിഷ് ലീഗ് ആയ ലാലീഗയിൽ നേടാൻ സാധ്യമായതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. സ്പാനിഷ് ലീഗിലെ റെക്കോർഡുകളുടെ പുസ്തകത്തിൽ എതിരാളികളില്ലാത്ത വിധം അല്ലെങ്കിൽ ഇനി ഒരിക്കലും എതിരാളികൾ ഉണ്ടാകുവാൻ പോലുമാകാത്ത വിധത്തിലുള്ള അമാനുഷികമായ നേട്ടങ്ങളാണ് അവിടെ ഫുട്ബോളിന്റെ മിശിഹാ നേടിയെടുത്തത്.
എന്നിരുന്നാലും ബാഴ്സലോണയിലെ 2 നഷ്ടങ്ങളുടെ പേരിൽ ലയണൽ മെസ്സി എന്ന ഇതിഹാസത്തിന് ഇപ്പോഴും നിരാശയുണ്ട്. അദ്ദേഹം അത് മറച്ചുവെക്കാനും തയ്യാറല്ല. രണ്ടു യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളോട് ഏറ്റ പരാജയമാണ് താരത്തിനെ ഇപ്പോഴും ദുഃഖിക്കുന്ന ഒരു ഘടകം.
2012ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചികിത്സയോട് ചാമ്പ്യൻസ് ലീഗിൽ ഏറ്റ പരാജയവും 2019 ൽഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന് എതിരെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഏറ്റ പരാജയവും സമ്മാനിച്ച വേദനയിൽ നിന്നും നിരാശയിൽ നിന്നും താരത്തിന് ഇതുവരെയും മുക്തനാകാൻ കഴിഞ്ഞിട്ടില്ല.