in ,

മെസ്സിയില്ലാത്ത ബാഴ്‌സലോണ റൊണാൾഡോ ബൂട്ട് കെട്ടിയ യുവന്റസിനെ തകർത്തു

Messi and Ronaldo [Juvefc.com]

യുവന്റസിനെ മൂന്ന് ഗോളിന് തകർത്തു ജോയൻ ഗാമ്പർ കിരീടം ചൂടി കാറ്റലോണിയൻ ടീം. 20വർഷത്തെ ബാഴ്‌സ ജീവിതം മതിയാക്കി ബ്ലൊഗ്രാന ജേർസിയോട് വിരോചിത വിടചൊല്ലൽ നടത്തിയ മെസ്സിയുടെ അഭാവത്തിൽ ആദ്യ മത്സരത്തിന് കച്ച കെട്ടിയ ബാർസലോണ യുവന്റസിനെ തകർത്തു.

Messi and Ronaldo [Juvefc.com]

മെസ്സിയുടെ അഭാവത്തിൽ ഗ്രീസ്‌മാൻ ബ്രാത്വൈറ്റ്‌ ഡീ പേ എന്നിവരാണ് ബാർസ മുന്നേറ്റങ്ങൾ നയിച്ചത്. യുവന്റസ് ആക്കട്ടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽവാരോ മൊറാറ്റ എന്നിവരെ മുന്നേറ്റ നിരയിലും ആരോൺ റംസി, കോർഡാഡോ ,ബെന്റകുർ,ബെർണാഡശി എന്നിവരെ മധ്യ നിരയിലും അണിനിരത്തിയാണ് തന്ത്രങ്ങൾ മെനഞ്ഞത്.

ബാഴ്സക്കായി മെംഫിസ് ഡീ പേ ആദ്യ പകുതിയിലും ബ്രത്വൈറ്റ്‌ ,റിക്വി പിഗ്‌ എന്നിവർ രണ്ടാം പകുതിയിലും യുവന്റസ് ഗോൾ വലയിൽ നിറയൊഴിച്ചപ്പോൾ യുവന്റസിന് ഒരിക്കൽപോലും ബാഴ്സ പ്രതിരോധം ഭേദിക്കാൻ ആയില്ല.

മക്കെണി, കിയെസ, കുലുസേവിസ്കി എന്നി യുവ പ്രതിഭകളെ രണ്ടാം പകുതിയിൽ യുവന്റസ് കളത്തിലിറക്കി എങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.

മെസ്സിയില്ലാതെ ആദ്യ മത്സരം വിജയിച്ചു എങ്കിലും ഒരു മുഴുനീള സീസൺ എങ്ങനെ മറികടക്കും എന്നത് ഇപ്പോഴും ബാഴ്സക്ക് കീറാമുട്ടിയായി കിടക്കുന്നു. കാത്തിരുന്നു കാണാം ബാഴ്സ ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന്.

ഒരു ക്ലബ്ബ് തകർത്ത കഥ, ബാഴ്സലോണയെ ആരാണ് തകർത്തത്? എവിടം മുതലാണ് തകർന്നു തുടങ്ങിയത്?…

ആ രണ്ടു കാര്യങ്ങളിൽ എനിക്കിപ്പോഴും പശ്ചാത്താപം ഉണ്ട് ലയണൽ മെസ്സി