2013 ലാണ് ബാഴ്സ ആരാധകര്‍ ചാവിയുടെ പിന്‍ഗാമിയായി കണ്ട തിയാഗോ ടു ബയണ്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത്…. ടിറ്റോ വില്ലനോവ റൊട്ടേഷന്‍ നടപ്പാക്കുന്നതില്‍ പിശുക്കനായിരുന്നു…സീസണില്‍ ചാവി പഴയ ഫോമിന്‍റ നിഴലായി തുടങ്ങിയിട്ടും തിയാഗോക്ക് അവസരം ലഭിച്ചില്ല…
എന്തായാലും നിശ്ചിത സമയം കളിക്കാത്തതിനാല്‍ തിയാഗോയുടെ റിലീസ് ക്ളോസ് 90 മില്യണില്‍ നിന്ന് 18 മില്യണായി താഴ്ന്നു…പക്ഷേ അവിടെ നിന്നാണ് ബോര്‍ഡിന്‍റ പിടിപ്പ് കേട് തുടങ്ങുന്നത്… തിയാഗോയെ അനായാസമായി റീപ്ളേസ് ചെയ്യാമെന്ന് റോസ്സല്‍ കരുതി… ബയണ്‍ റൂമേഴ്സ് വന്നെങ്കിലും അയാള്‍ അതില്‍ ശ്രദ്ധ പോലും കൊടുത്തില്ല…

ഫലമോ ചെറിയ തുകക്ക് അസാധ്യ കഴിവുള്ള യുവതാരത്തെ ബാഴ്സക്ക് നക്ഷട്ടപെട്ടു… ഈ ട്രാന്‍സ്ഫര്‍ ഒരു താരത്തെ നക്ഷട്ടപെട്ടത് മാത്രമല്ല, തങ്ങളുടെ പ്രതിഭകളെ വളര്‍ത്തി ക്ളബ് ഇതിഹാസമാക്കുക എന്ന പോളസി കൂടിയാണ് നക്ഷട്ടമാക്കിയത്…പകരമൊരാളെ കണ്ടെത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു യഥാര്‍ത്ഥ്യം…
ഇതിന്‍റ രണ്ടാം ഭാഗമാണ് നെയ്മര്‍ ഡീലില്‍ നടന്ന ക്രൈം… നെയ്മറെ കൊണ്ട് വന്നത് സാന്‍റോസുമായുള്ള ഡീലിങ്ങ് മാത്രമായിരുന്നില്ല….നെയ്മറുടെ അച്ഛന് വന്‍ തുക കൈകൂലി നല്‍കി കൂടിയായിരുന്നു…. ഇതില്‍ മണിലാന്‍ററിങ്ങ് കൃത്യമായി നടന്നു…. ബാഴ്സ ലെജന്‍റ്സിനെ നിര്‍മ്മിച്ചെടുക്കുക എന്നതില്‍ നിന്ന് പണം കൊണ്ട് ലെഗസി വാങ്ങുക എന്ന പോളസിയിലേക്ക് മാറുന്നത് നെയ്മര്‍ ട്രാന്‍സ്ഫര്‍ മുതലാണ്….
മെസ്സിയെ ബാഴ്സയില്‍ നിന്ന് വില്‍ക്കുക എന്ന ലക്ഷ്യവും റോസലിന് നെയ്മര്‍ ട്രാന്‍സ്ഫറിലുണ്ടായിരുന്നു…എന്നാല്‍ കാറ്റിലോണിയയില്‍ അയാള്‍ക്കുള്ള സ്വാധീനം അതിന് തടയിട്ടു…..ഇതിനിടയില്‍ ക്ളബ് അത് വരെ പുലര്‍ത്തിയിരുന്ന നോ സ്പോണ്‍സര്‍ പോളസി വിട്ട് ഖത്തര്‍ ഫൗണ്ടേഷനുമായി ഡീലിങ്ങ് നടത്തിയത് ബാഴ്സ അത് വരെ നടത്തിയ മൂല്യങ്ങളെ തകര്‍ക്കലായിരുന്നു…
![Lionel Messi in Final speech [Twiter]](https://aaveshamclub.com/wp-content/uploads/2021/08/Final-words-of-Messi.jpg)
ഇതിനിടയില്‍ നെയ്മര്‍ ട്രാന്‍സ്ഫറില്‍ നടന്ന മണി ലാന്‍െററിങ്ങ് വിവാദമായി…നെയ്മര്‍ ട്രാന്‍സ്ഫറില്‍ നടന്ന ഇലീഗല്‍ ആക്ട്വിറ്റീസില്‍ റോസലിന് രാജി വയ്ക്കേണ്ടി വന്നു…തുടര്‍ന്നയാള്‍ ജയിലിലായി…എന്നാല്‍ അതിനുള്ളില്‍ ‘മോര്‍ ദാന്‍ എ ക്ളബ്’ എന്നത് വെറും മാര്‍ക്കറ്റിങ്ങ് മാത്രമാക്കി കഴിഞ്ഞിരുന്നു….
റോസലിന് പകരം വന്നത് ജോസഫ് മരിയ ബര്‍ത്താേമിയ ആയിരുന്നു…റോസലിന്‍റ നോമിനിയായിരുന്നു ബാര്‍ത്തോ..(ഞാനിപ്പോഴും ബോണി പോള്‍ എന്ന ഒരു ബാഴ്സ ഫാനായ സുഹ്രത്തിനോട് ഇതിനെ പറ്റി അക്കാലത്ത് ചര്‍ച്ച ചെയ്തതോര്‍ക്കുന്നു…. ഇയാള്‍ ബാഴ്സ തകര്‍ത്തേ പോകൂന്നു അന്ന് ബോണി അഭിപ്രായ പെട്ടിരുന്നു).., തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യൂ….