in ,

ഒരു ക്ലബ്ബ് തകർത്ത കഥ, ബാഴ്സലോണയെ ആരാണ് തകർത്തത്? എവിടം മുതലാണ് തകർന്നു തുടങ്ങിയത്?… 2

End of Barcelona [ Evening Standerd]

ബാര്‍ത്തോമിയയുടെ കാലത്താണ് ബാഴ്സ തങ്ങള്‍ക്കാവശ്യമുള്ള പ്ളെയര്‍ എന്ന നിലയില്‍ നിന്ന് മാര്‍ക്കറ്റിങ്ങ് എന്ന നിലക്ക് മാറിയത്…. ഇതിനൊപ്പം ബാര്‍ത്തോമിയയുടെ ബിസിനസ്സ് താല്പര്യങ്ങളും കൂട്ടി കുഴക്കപെട്ടു…. 2015 ല്‍ ലൂക്കോക്ക് കീഴില്‍ ബാഴ്സ ട്രപ്പിള്‍ നേടി…എന്നാല്‍ ഇത് ബാഴ്സയുടെ തകര്‍ച്ചയുടെ പൂര്‍ണ്ണമായ കാരണമായി…

ഒരു വര്‍ഷം നേരത്തെ ഇലക്ഷന്‍ പ്രിഹ്യാപിച്ച ബാര്‍ത്തോ ട്രപ്പിളിനെ തുടര്‍ന്നുള്ള വൈബ്രേഷനില്‍ ഇലക്ഷന്‍ ജയിച്ചു…. ആല്‍ബക്ക് പകരകാരനാകേണ്ട ഗ്രിമില്‍ഡോയെ ബൈ ബാക്ക് പോലും വയ്ക്കാതെ പറഞ്ഞ് വിട്ടതാണ് അടുത്ത ക്രൈം…

തുടര്‍ന്നുള്ള ഒരോ വര്‍ഷവും ബാഴ്സ താഴ്ച്ചയിലേക്ക് തള്ളപെട്ടു…. ആവറേജ് കോച്ച് മാരെ വച്ച ബാഴ്സ മാനേജ്മെന്‍െറ് സീനിയര്‍ താരങ്ങളെ സുഖിപ്പിക്കാന്‍ ശ്രമിച്ചു…. ഇതിനിടയില്‍ നെയ്മറെ സുഖിപ്പിച്ച് സുഖിപ്പിച്ച് കൊണ്ട് നടന്ന് ഓമനമാക്കിയിട്ടും അയാള്‍ ബാഴ്സ വിട്ടു…. ബാഴ്സക്ക് ചേരാത്ത പ്രെഫൈലായ കുട്ടീഞ്ഞോയെ ബ്രസീല്‍ മാര്‍ക്കറ്റിനായി കൊണ്ട് വന്നു…

End of Barcelona [ Evening Standerd]

ബാര്‍ത്തോമിയയുടെ ബിസിനിസ് താല്പര്യത്തിനായി മാത്രം ചൈനയില്‍ നിന്ന് ഒരു സീസണിലേക്ക് പൗളീഞ്ഞോ വന്നു…പൊസിഷനില്ലാതെയും മാര്‍ക്കറ്റ് നോക്കി ഗ്രിസ്മാനെ കൊണ്ട് വന്നു… തങ്ങളുടെ സീനിയര്‍ താരങ്ങള്‍ക്ക് പ്രായമാകുന്നത് മനസ്സിലാക്കി പകരകാരെ തേടേണ്ടിയിടത്ത് സീനിയര്‍ താരങ്ങളുടെ കോണ്‍ട്രാക്ട് വമ്പന്‍ സാലറിയില്‍ പുതുക്കി..പുതിയ പരീക്ഷണങ്ങള്‍ ഇല്ലാതായി…

യൂത്ത് ഡെവലപ്പ്മെന്‍റ് തന്നെ ഇല്ലാതായി…. ഡൗണ്‍ഫാളിലേക്ക് നീങ്ങി തുടങ്ങിയ സുവാരസിന്‍റ കോണ്‍ട്രാക്ട് പുതുക്കി…അയാള്‍ക്ക് ഒരു പകരകാരന് ശ്രമിച്ചില്ല…. 31 കാരനായ ആല്‍ബയ്ക്ക് 2024 വരെ കോണ്‍ട്രാക്ട് നീട്ടി കൊടുത്തു…ലിവര്‍പൂള്‍ തോല്‍വിയില്‍ മാറ്റേണ്ടിയിരുന്ന വാല്‍വര്‍ദെയെ സീസണിടയില്‍ ഒരാളോട് ഒരിക്കലും ചെയ്യാനാകാത്ത വിധത്തില്‍ പറഞ്ഞു വിട്ടു…. മാത്രമല്ല യാതൊരു എൈഡിയയുമില്ലാത്ത സെറ്റിന് കീഴില്‍ സീസണിടയില്‍ ടീമിനെ സീസണിടക്ക് തള്ളി വിട്ടു…

ഇതിനിടയിലാണ് ഇവര്‍ ചെയ്ത മറ്റൊരു ഫ്രോഡ് പരിപാടി പുറത്ത് വന്നത്…. സ്മിയര്‍ കാമ്പയിനിങ്ങിനിയി ഒരു പാട് ഫെയ്‌ക്ക് എൈഡികള്‍ ക്രിയേറ്റ് ചെയ്യപെട്ടു…. അവ ഉപയോഗിച്ച് തങ്ങള്‍ക്ക് നേരെ വന്ന രോഷം കളിക്കാര്‍ക്കും മറ്റു ഒഫ്യഷ്യല്‍സിനും നേരെ തിരിച്ച് വിട്ടു…മുണ്ടോ ഡിപ്പോര്‍ട്ടീവ, സ്പോര്‍ട്ട്സ് മുതലായവ ബാര്‍ത്തോയുടെ മുഖമായി സംസാരിച്ചു…. അവര്‍ ബോര്‍ഡിന് വേണ്ടി കഥകളെഴുതി…. ഇത് പുറത്ത് വന്നതോടെ മെസ്സിയെ പോലുള്ളവര്‍ പരസ്യമായി രംഗത്ത് വരാന്‍ തുടങ്ങി…

End of an era [Twiter]

ബാഴ്സയുടെ 8-2 തോല്‍വിയും , മെസ്സി പോകുമെന്ന സാഹചര്യവും എല്ലാം പെട്ടെന്നുണ്ടായതല്ല…. വര്‍ഷങ്ങളായി സൃഷ്ട്ടിച്ചുണ്ടാക്കിയെടുത്ത ഉള്ള് പൊള്ളയായ തടി പെട്ടെന്ന് കടപുഴകിയതാണ്…ഒരു ക്ളബ് എങ്ങനെ നടത്തരുതെന്ന ഉദ്ദാഹരണമാണ് ഒരു ദശാംബ്ദമായിട്ടുള്ള ബാഴ്സ മാനേജ്മെന്‍െറ്…… ഇന്നലെകളിലേ സംഭവിക്കേണ്ടത് നീണ്ട് പോയെന്ന് മാത്രം..

ലോക ഫുട്ബോളിന്റെ ഇതിഹാസമായ താരം മെസ്സിക്ക് പോലും ബാഴ്സയിൽ നിന്നും പടിയിറങ്ങേണ്ടി ഗതികേട് വരുമ്പോൾ മനസ്സിലാക്കാം അടിയന്തരമായ ഒരു ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഭൂതകാല പ്രതാപമുള്ള ക്ലബ്ബിൻറെ വീരചരമം അകാലത്തിൽ അല്ല എന്ന്.

മെസ്സിയും PSGയും വിവരങ്ങൾ മറച്ചു വെച്ചതിന്റെ പിന്നിലെ രഹസ്യം ഇതാണ്

ഒരു ക്ലബ്ബ് തകർത്ത കഥ, ബാഴ്സലോണയെ ആരാണ് തകർത്തത്? എവിടം മുതലാണ് തകർന്നു തുടങ്ങിയത്?…