ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമനിലേക്ക് ലയണൽ മെസ്സി എന്ന ലോക ഫുട്ബോളിലെ ഇതിഹാസപുരുഷൻ കാലുകുത്തും മുമ്പേ പാരീസ് നഗരം അറിഞ്ഞു ലയണൽ മെസ്സി എന്ന മിശിഹയുടെ റെയിഞ്ച് എത്രമാത്രം വലുതാണെന്ന്. ഒരു താരത്തിന്റെ ഔദ്യോഗിക സൈനിങ് പോലും പ്രഖ്യാപിക്കാതെ താരത്തിനെപ്പറ്റി ചില അഭ്യൂഹങ്ങൾ പരന്നപ്പോൾ തന്നെ ആരാധകർ തിക്കിത്തിരക്കി അടിപിടി കൂടണമെങ്കിൽ എന്തായിരിക്കും താരത്തിന്റെ റേഞ്ച്.
അതേ പ്രിയപ്പെട്ട ലിയോ നിങ്ങൾ ഒരു മനുഷ്യൻ അല്ല നിങ്ങൾ ഒരു ദൈവപുത്രനും അല്ല, നിങ്ങൾ സാക്ഷാൽ ദൈവമാണ്. ദൈവത്തിൻറെ ശ്രീകോവിലിലേക്ക് പോലും ആരാധകർ ഇങ്ങനെ ഒരു വിളി കേട്ടാൽ ഓടിയെത്തില്ല. പക്ഷേ നിങ്ങളെ കാണുവാൻ പതിനായിരങ്ങൾ, നിങ്ങളെ പറ്റി ഒരു വാർത്ത പരാന്നപ്പോൾ തന്നെ ഓടിയെത്തി എങ്കിൽ, നിങ്ങൾക്ക് സമനായി നിങ്ങൾ മാത്രമേ ഉള്ളൂ.
ലയണൽ മെസ്സി ഔദ്യോഗികമായി ഒരു വിടവാങ്ങൽ വാർത്താ സമ്മേളനത്തിലൂടെ ബാഴ്സലോണ യുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ പോലും ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകുന്നതിനെ പറ്റി എന്തെങ്കിലും ആലോചനയിൽ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു ധാരണയിലും ഇതുവരെ എത്തിയിട്ടില്ല എന്നായിരുന്നു ലയണൽ മെസ്സിയുടെ മറുപടി.
എന്തിനാണ് ഇതുവരെയും ധാരണയിൽ ഒന്നും എത്തിയിട്ടില്ല എന്ന മെസ്സിയും ക്ലബ്ബും നുണ പറഞ്ഞത് എന്നതിന്റെ യാഥാർത്ഥ്യം ഇപ്പോഴാണ് ലോകത്തിന് മനസ്സിലായത്. കോവിഡ് പ്രതിസന്ധി മൂലം ലോകം നട്ടംതിരിയുന്ന ഈ കാലഘട്ടത്തിൽ വെറും അഭ്യൂഹങ്ങളുണ്ട് ബലത്തിൽ മാത്രം ഇത്രയധികം ജനസാഗരം ലയണൽ മെസ്സി എന്ന ഇതിഹാസത്തിനെ
ഒരു നോക്കു കാണുവാൻ വേണ്ടി ഇത്രയും പരാക്രമങ്ങൾ കാട്ടിയപ്പോൾ.
നേരത്തെ അനുകൂലമായ എന്തെങ്കിലുമൊരു ഭാവമോ വാക്കുകളോ മെസ്സിയുടെയോ ക്ലബ്ബിൻറെയോ ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിൽ ഇന്ന് മിശിഹയുടെ ടെ വരവിനായി കാത്തിരിക്കുന്ന ഭ്രാന്ത് പിടിച്ച ലക്ഷക്കണക്കിന് ആരാധകർ പാരീസ് നഗരം ഇളക്കിമറിക്കും എന്ന് ഉറപ്പായിരുന്നു. അതിനേക്കാളെല്ലാം ഉപരിയായി ആ പ്രദേശത്തെ ക്രമസമാധാനനില തന്നെ തകരാറിലാകുമായിരുന്നു.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ ഒരു വാർത്തയ്ക്ക് അത്ര വലിയ ആധികാരികത ഒന്നും ഇല്ലെങ്കിലും ലഭ്യമാകുന്ന വീഡിയോദൃശ്യങ്ങളിൽ നിന്നും ഈ അനുമാനം ശരിയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.