in

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ വേണ്ടി പി എസ് ജി 10 താരങ്ങളെ ഒഴിവാക്കുന്നു…

Mbappe Messi and Neymar at PSG [SportBible]

ഇതിഹാസ താരംയണൽ മെസ്സിയെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ വേണ്ടി ഫ്രഞ്ച് ക്ലബ്ബായ PSG കളിക്കുന്നത് കൈവിട്ട കളിയാണ് എന്നാണ് ഇപ്പോൾ പലരും വിലയിരുത്തുന്നത്. ലയണൽ മെസ്സിയുടെ ഒരൊറ്റ സൈനിങ് നടപ്പിലാക്കുവാനുള്ള നീക്കങ്ങളുടെ ഭാഗമായി പത്തോളം താരങ്ങളെയാണ് ഫ്രഞ്ച് ക്ലബ് ഒഴിവാക്കുവാൻ പോകുന്നത്.

ഫ്രഞ്ച് ക്ലബ് PSGയുടെ സാമ്പത്തിക വിനിമയങ്ങൾ അന്വേഷിക്കണമെന്നും മെസ്സിയുടെ ട്രാൻസ്ഫർ വിലക്കണമെന്നും യുവേഫക്ക് മുന്നിൽ നേരത്തെ പരാതി എത്തിരുന്നു. സൈനിങ് നടപ്പിലായാൽ ഉടൻതന്നെ ഔദ്യോഗികമായ ജഴ്സി കളുടെയും ടീഷർട്ടുകളും വിപണിയിൽ കൂടെ തന്നെ ഫ്രഞ്ച് ക്ലബ്ബിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയും.

PSG Messi Neymar[INSIDE FOOTBALL]

എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ സൈനിങ് സാധ്യമാകണമെങ്കിൽ ടീമിലെ താരങ്ങളുടെ വേജ് ബില്ല് ( പ്രതിഫല ബിൽ) കുറയ്ക്കേണ്ടതുണ്ട്. അതിനായി ഫ്രഞ്ച് ക്ലബിനു മുന്നിൽ രണ്ടു വഴികളാണുള്ളത്, ഒന്നെങ്കിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക അല്ലെങ്കിൽ താരങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് ചില താരങ്ങളെ ഒഴിവാക്കുക.

രണ്ടാമത്തെ മാർഗമാണ് ഫ്രഞ്ച് ക്ലബ് PSG തെരഞ്ഞെടുത്തിരിക്കുന്നത്. PSG യുടെ മുഖമുദ്ര തന്നെ ഉയർന്ന പ്രതിഫലം ആയതിനാൽ അതിൽ വിട്ടുവീഴ്ച വരുത്തുവാൻ അവർ തയ്യാറല്ല. അറ്റ്ലാൻറിക് റിപ്പോർട്ട് പ്രകാരം 21 മില്യൺ പൗണ്ടാണ് സൈനിങ് ബോണസായി ലയണൽ മെസ്സിക്ക് ലഭിക്കുന്നത്. മെസ്സി പാരീസിൽ തുടരുന്ന കാലത്തോളം ഈ തുക അദ്ദേഹത്തിന് ആവർത്തിച്ച് ലഭിക്കുകയും ചെയ്യും.

അടുത്തിടെ തന്നെ 54 മില്യൻ കൊടുത്തു അഷ്റഫ് ഹാക്കിമിയേ ഇൻറർ മിലാനിൽ നിന്നും, 14 മില്യണ് ഡാനിലോയെ പോർട്ടോയിൽ നിന്ന് അവർ വായ്പ അടിസ്ഥാനത്തിലും സ്വന്തമാക്കിയിരുന്നു.

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഫ്രഞ്ച് ക്ലബ്ബ് ഇക്കാർഡിയെയും ആണ്ടെർ ഹെരേരയെയും നിലനിർത്താനുള്ള തീരുമാനം വീണ്ടും പരിശോധനക്ക് വിധേയമാക്കുകയാണ്. അബ്ദാവു ഡിയാലോ, തിലോ കെഹ്റർ, ഇന്ഡറിസാ, ഗ്യുവെ, റാഫിഞ്ഞ എന്നീ താരങ്ങളെ വിറ്റഴിക്കാനാണ് ഫ്രഞ്ച് ക്ലബ്ബിൻറെ തീരുമാനം.

കെയ്‌ലിൻ എംബപ്പേയെ നിലനിർത്തണമെന്ന് ക്ലബ്ബിന് താൽപര്യമുണ്ടെങ്കിലും മെസ്സിയുടെ വരവ് തന്റെ പ്രഭാവം ടീമിൽ കുറക്കും എന്ന് അദ്ദേഹത്തിന് തോന്നിയാൽ അടുത്തവർഷം കരാർ അവസാനിക്കുമ്പോൾ അദ്ദേഹവും ടീം പോകാൻ സാധ്യതയുണ്ട്.

ആ രണ്ടു കാര്യങ്ങളിൽ എനിക്കിപ്പോഴും പശ്ചാത്താപം ഉണ്ട് ലയണൽ മെസ്സി

മെസ്സിയുടെ PSG പ്രവേശനത്തിനെതിരെ ബാഴ്സലോണയിലെ അഭിഭാഷകർ കോടതിയെ സമീപിച്ചു, കടുത്ത തീരുമാനത്തിലേക്ക് PSGയും