കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രാൻസർ വിപണിയിൽ ഫ്രഞ്ച് യുവതാരം എംബപ്പേ ക്ക് ഒപ്പം മുഴങ്ങിക്കേൾക്കുന്ന വമ്പൻ പേരുകളിൽ ഒന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത് ആണ്. ഇറ്റാലിയൻ ക്ലബ് ഈ യുവന്റസ്സിൽ തുടരുവാൻ തനിക്ക് താൽപര്യമില്ല എന്ന് ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ടീം വിടുന്നത് ഉറപ്പായത്.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമന്റെ മേധാവിയ്ക്ക് ലയണൽ മെസ്സിക്കും നെയ്മർ ജൂനിയറിനും ഒപ്പം ക്രിസ്ത്യാനോ റൊണാൾഡോയെ കൂടി തങ്ങളുടെ ടീമിലേക്ക് എത്തിച്ചു കൊണ്ട് ടീമിൻറെ മാർക്കറ്റ് വാല്യൂ ആകാശം മുട്ടെ ഉയർത്തുവാൻ താൽപര്യമുണ്ടെങ്കിലും തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് താൽപ്പര്യമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു കഴിഞ്ഞു.
ഓരോ ആഴ്ചയിലും 2,30,000 പൗണ്ട് പ്രതിഫലമാണ് മാഞ്ചസ്റ്റർ സിറ്റി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ടു വർഷത്തെ കരാറാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത് പക്ഷേ സിറ്റിക്ക് ഒരു നിർബന്ധം കൂടിയുണ്ട്.
ലയണൽ മെസ്സിയെ പാരീസ് സെൻറ് ജർമൻ ക്ലബ്ബ് സ്വന്തമാക്കിയത് പോലെ ട്രാൻസ്ഫർ ഫീസ് നൽകാതെ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് മികച്ച പ്രതിഫലം നൽകി കൂടെ കൊണ്ടുപോകാനാണ് മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നത്.
- ഫ്രഞ്ച് ലീഗ് ടോപ് ഫൈവ് ലീഗുകളിൽ നിന്നും പുറത്ത്, അഞ്ചാം സ്ഥാനത്ത് പോർച്ചുഗീസ് ലീഗ്
- ലയണൽ മെസ്സിയെ വേണ്ടെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ എത്തിയേക്കും….
ഈയൊരു നീക്കത്തോട് ഇറ്റാലിയൻ ക്ലബ് യുവൻറ്സ് എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിൽ ആർക്കും വ്യക്തമായ ധാരണ ഒന്നും ഇല്ല. ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ട്രാൻസ്ഫർ ഫീസ് വേണം എന്നു തന്നെ ആകും യുവന്റസ് നിലപാട്. അതേസമയം മറ്റൊരു ഓപ്ഷൻ കൂടി അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരം
ഗബ്രിയേൽ ജീസസിനെ സ്വാപ്പ് ഡീലിന് വിധേയമാക്കാനും ചെറിയ ചില സാമ്പത്തിക ക്രമീകരണങ്ങൾ നടത്തി ട്രാൻസ്ഫർ യാഥാർഥ്യമാക്കുവാനും ഇരുടീമുകളും ശ്രമിച്ചേക്കാം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.