ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുന്നു എന്ന വാർത്തകൾ പരന്നപ്പോൾ മുതൽതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വികാരം ആളിക്കത്തുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗൽ ഫുട്ബോളറെ ഇന്നുകാണുന്ന ഇതിഹാസമാക്കി വളർത്തിയെടുത്തതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിൻറെ പങ്ക് വളരെ വലുതാണ്.
യുണൈറ്റഡിനെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസൺ ആണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ വളർച്ചയിലെ നെടുംതൂൺ. തന്നെ താൻ ആക്കിയത് അലക്സ് ഫെർഗൂസനാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്.
വർഷങ്ങൾക്കുമുൻപ് [2013] മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനെപ്പറ്റി ക്രിസ്ത്യാനോ റൊണാൾഡോയോട് ചോദിച്ചപ്പോൾ അന്നത്തെ റൊണാൾഡോയുടെ മറുപടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു. എന്നാൽ ഇപ്പോൾ അതിനു വിപരീതമായി കാര്യങ്ങൾ നടക്കുമ്പോൾ. അന്നത്തെ ക്രിസ്ത്യാനോയുടെ വാക്കുകൾ ഇപ്പോൾ പലരും വെളിച്ചത്തു കൊണ്ടു വരികയാണ്.
തനിക്ക് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ലയണൽ മെസ്സിയെ തഴഞ്ഞ മാഞ്ചസ്റ്റർ സിറ്റി ക്രിസ്ത്യാനോ റൊണാൾഡോയിലേക്ക് എത്തുന്നത് മറ്റൊരു വിരോധാഭാസം കൂടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു റയൽ മാഡ്രിഡിലേക്ക് പോയ ക്രിസ്ത്യാനോ റൊണാൾഡോ എതിരാളിയായ ഓൾഡ് റോഡിൽ എത്തുന്ന സമയത്ത് പോലും വളരെ ഊഷ്മളമായ സ്വീകരണം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ നൽകിയിരുന്നത്.
- ലയണൽ മെസ്സിയെ വേണ്ടെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ എത്തിയേക്കും….
- മാഞ്ചസ്റ്റർ സിറ്റിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെ വേണം, സിറ്റി വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും കരാർ വ്യവസ്ഥകളും ഇങ്ങനെ…
താരം യുവൻറസ്ലേക്ക് എത്തിയ ശേഷവും എവേ മത്സരങ്ങൾക്ക് ഓൾഡ് ട്രാഫോഡിലേക്ക് എത്തുമ്പോൾ പഴയ സ്നേഹം അതേപടി നൽകുന്നതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒരു കുറവും വരുത്തിയിട്ടില്ല. പക്ഷേ സിറ്റിയുടെ നീല കുപ്പായത്തിൽ റോണോ ഓൾഡ് ട്രാഫോഡിലേക്ക് എത്തിയാൽ പഴയ സ്നേഹത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ സ്വീകരിക്കില്ല എന്നത് ഉറപ്പാണ്.
പണ്ട് യൂറോ കപ്പിൽ ഇംഗ്ലണ്ടും പോർച്ചുഗലും തമ്മിൽ നടന്ന ഒരു മത്സരത്തിൽ റൂണിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഇംഗ്ലീഷ് വികാരം മുഴുവൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് എതിരെ തിരിഞ്ഞപ്പോഴും താരത്തിനെ ഹൃദയത്തോട് ചേർത്തുപിടിച്ച് ക്ലബ്ബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരിക്കലും റോണോ സിറ്റിയിലേക്ക് എത്തരുത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇപ്പോൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.