അനുകൂല സാഹചര്യങ്ങളിൽ വിരാട് കോഹ്‌ലി തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം അല്ലെങ്കിൽ അതിനു മുകളിലോ കോഹ്‌ലിയെ പ്രതിഷ്ഠിക്കാൻ ആധുനിക ക്രിക്കറ്റ് പ്രേമികളിൽ പലരും കിണഞ്ഞു പരിശ്രമിച്ചിരുന്നു.
അങ്ങനെ തീയുണ്ട, വികാരം തുടങ്ങിയ പേരുകളിലൊക്കെ പരമ്പരാഗത ക്രിക്കറ്റ് പ്രേമികൾ പാർശ്വവൽക്കരിക്കപ്പെട്ടു പോയിട്ടുണ്ടായിരുന്നു. എന്നാൽ കാലം വീണ്ടും അടിവരയിട്ടു തെളിയിക്കുകയാണ് സച്ചിനോടൊപ്പം വരില്ല കൊഹ്‌ലി എന്ന സത്യം.
കഠിനാധ്വാനി എന്ന പേരുകേട്ട താരം തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. എന്നാൽ സ്വന്തം പ്രതിഭ ചതിക്കുമ്പോൾ അതിനെ കഠിനാധ്വാനം കൊണ്ട് മറികടക്കുവാനുള്ള സച്ചിൻ ടെണ്ടുൽക്കർ എന്ന അതികായന്റെ ശേഷിയുടെ നൂറിലൊരംശം പോലും കോഹ്‌ലിക്ക് ഇല്ല എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
- ആൻഡേഴ്സന്റെപകയിൽ ഇന്ത്യ നീറി എരിയുന്നു, അവർ ഓർത്തില്ല അവർ കളിക്കുന്നത് തീയോട് ആണെന്ന്…
- ലീഡ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അനുകൂല ഘടകം ഇതാണ്, ഇതു തന്നെയാണ് ഇന്ത്യൻ ടീം ഓർമ്മയിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യവും.
തുടർച്ചയായി കവർ ഡ്രൈവർ കളിക്കുവാൻ ശ്രമിച്ചു ഇംഗ്ലീഷ് ബോളർമാർക്ക് മുന്നിൽ അടിപതറി വിക്കറ്റ് തുലക്കുന്ന വിരാട് കോഹ്‌ലിക്ക് സച്ചിൻ എന്നും മാതൃക തന്നെയാണ്. കയ്യെത്തി പിടിക്കുന്നതിനു ഉയരെയാണോ സച്ചിനെന്ന് വിരാട് കോഹ്‌ലിക്കും ആരാധകർക്കും ഇനിയെങ്കിലും ഒന്ന് ചിന്തിച്ചു നോക്കാം.
തുടർച്ചയായി കവർ ഡ്രൈവുകൾ കളിച്ച് പുറത്താകുന്നത് പതിവായപ്പോൾ സച്ചിൻ ടെണ്ടുൽക്കർ എടുത്ത തീരുമാനം ഇനിയൊരിക്കലും താൻ ഓസ്ട്രേലിയൻ പരമ്പരയിൽ കവർ ഡ്രൈവ് കളിക്കില്ല എന്നതായിരുന്നു. തൊട്ടടുത്ത മത്സരത്തിൽ സിഡ്നിയിൽ കരുത്തരായ ഓസ്ട്രേലിയൻ ബോളിങ് നിരക്കെതിരെ ഒരൊറ്റ കവർ ഡ്രൈവ് പോലും കളിക്കാതെ പുറത്താകാതെ 241 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസം സ്വന്തമാക്കിയത്.
സച്ചിനെപ്പോലെ സ്വന്തം പ്രതിഭ കയ്യൊഴിയുമ്പോൾ അതിനെ ക്ഷമയോടെ കഠിനാധ്വാനം കൊണ്ട് മറികടക്കുവാൻ വിരാട് കോലിക്ക് എന്നെങ്കിലും കഴിയുകയാണെങ്കിൽ അന്ന് താരതമ്യപ്പെടുത്താം ഇവരെ തമ്മിൽ. വേഗം വിക്കറ്റ് തുലച്ചു കളയാതെ പിടിച്ചുനിൽക്കാനുള്ള ക്ഷമ എങ്കിലും കാണിക്കണം ആയിരുന്നു.